കട്ടപ്പന നഗരസഭയിൽ കോൺഗ്രസിൽ കൂട്ടയടി; മുൻ എംഎൽഎ ഇ എം അഗസ്തി മത്സരത്തിന്

congress

കട്ടപ്പന നഗരസഭയിൽ കോൺഗ്രസിൽ കൂട്ടയടി. ഇടുക്കി കട്ടപ്പന നഗരസഭയിൽ 22 ആം വാർഡിൽ ഇ എം അഗസ്തി മത്സരത്തിന് ഇറങ്ങി. യുഡിഎഫ് ജില്ലാ കൺവീനർ ജോയ് വെട്ടിക്കുഴിയും കട്ടപ്പന നഗരസഭയിൽ മത്സരിക്കും.

അതേസമയം, ഇ എം അഗസ്തി മത്സരിക്കുന്നതിൽ കെ സി വേണുഗോപാൽ വിഭാഗത്തിന് അതൃപ്തി ഉണ്ട്. 20 സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ കെ സി വേണുഗോപാൽ പക്ഷം തീരുമാനിച്ചിരിക്കുകയാണ്. കട്ടപ്പന ടൗൺ വാർഡിൽ രണ്ട് കോൺഗ്രസ് സ്ഥാനാർഥികൾ പത്രിക നലകി.

Also read: ‘അവർ രാഷ്ട്രീയത്തിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കും’;യു ഡി എഫ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ മുന്നറിയിപ്പുമായി സമസ്ത

കട്ടപ്പന നഗരസഭ സ്ഥാനാർഥി നിർണ്ണയത്തിൽ സ്ഥാനാർഥികളെ സംബന്ധിച്ച് ചർച്ച നടന്നിലെന്ന് കെപിസിസി സെക്രട്ടറി തോമസ് രാജൻ പറഞ്ഞു.
നേതാക്കൾ രഹസ്യകേന്ദ്രത്തിൽ ഇരുന്നു ചർച്ച ചെയ്തു. വാർഡ്, മണ്ഡലം കമ്മിറ്റികളിൽ ചർച്ച നടന്നിട്ടില്ലെന്ന് കെപിസിസി സെക്രട്ടറി തോമസ് രാജൻ ആരോപിച്ചു. കെപിസിസി നേതൃത്വം ഇടപെടണം എന്ന് തോമസ് രാജൻ ആവശ്യപ്പെട്ടു.

Gang in Congress in Kattappana Municipality. EM Agasthi has entered the fray in Ward 22 of Kattappana Municipality, Idukki.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News