
എൽഡിഎഫിനൊപ്പം മത്സരിക്കുമെന്ന് പാലക്കാട് മുൻ ഡിസിസി പ്രസിഡൻ്റ് എ വി ഗോപിനാഥ്. ഡിസിസി പ്രവർത്തകരും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇടതിനോട് ചേർന്ന് മത്സരിക്കാൻ തീരുമാനമെന്ന് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.
പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ 60 വർഷമായി തുടരുന്ന കോൺഗ്രസ് ഭരണം അവസാനിപ്പിക്കുമെന്ന് എ വി ഗോപിനാഥ് പറഞ്ഞു. ഇടതുപക്ഷമാണ് പഞ്ചായത്തിൽ വികസനം കൊണ്ടുവന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അപ്രതീക്ഷിത നീക്കവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. 25 വാർഡുകളിൽ തനിച്ച് മത്സരിക്കാനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ നീക്കം. കോണ്‍ഗ്രസ് പൂന്തുറ വാർഡ് നൽകാത്തതോടെയാണ് ജോസഫ് വിഭാഗത്തിൻ്റെ സമാന്തര നീക്കം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

