നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് ബിജെപി നേതാവ് ജി കൃഷ്ണകുമാർ. ബിജെപി കോർ കമ്മിറ്റിയിൽ ദേശീയ നേതാവ് അമിത് ഷായോടാണ് കൃഷ്ണ കുമാർ സീറ്റ് ആവശ്യപ്പെട്ടത്. വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നും സീറ്റ് നൽകണമെന്നുമാണ് ആവശ്യം. എന്നാൽ ഈ ആവശ്യം അമിത് ഷാ തള്ളി. പാർട്ടി ഘടകം തീരുമാനിക്കട്ടെ, അപ്പോൾ പരിശോധിക്കാം എന്നായിരുന്നു അമിത് ഷായുടെ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റിനായുള്ള മത്സരത്തിലാണ് ബിജെപിയിലെ വിവിധ നേതാക്കൾ. ഒന്നിലധികം നേതാക്കൾ ആവശ്യപ്പെട്ട സീറ്റാണ് വട്ടിയൂർക്കാവ്. നേരത്തെ സംസ്ഥാന നേതൃത്വത്തെയും ജി കൃഷ്ണകുമാർ താല്പര്യം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ്, കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയ ബിജെപി ദേശീയ നേതാവ് അമിത് ഷായെ കണ്ടും ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ വെച്ചാണ് കൃഷ്ണകുമാർ തന്റെ ആഗ്രഹം അറിയിച്ചത്. കോർ കമ്മിറ്റിയിലില്ലാത്ത കൃഷ്ണകുമാർ പ്രത്യേക ക്ഷണിതാവായി പങ്കെടുത്താണ് ആവശ്യം ഉന്നയിച്ചത്.
എന്നാൽ, അമിത് ആവശ്യം തള്ളുകയായിരുന്നു. പാർട്ടിക്ക് കൃത്യമായ സംഘടന രീതിയുണ്ടെന്ന് പറഞ്ഞ ഷാ, പാർട്ടി ഘടകം തീരുമാനിക്കട്ടെ എന്നും അപ്പോൾ പരിശോധിക്കാമെന്നും മറുപടി നൽകി. അതേസമയം, ആർ ശ്രീലേഖയുടെ പേരും സംസ്ഥാന നേതൃത്വം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇതിനിടെ, ജി കൃഷ്ണകുമാറിന്റെ ആവശ്യവും ഉയർന്നത്തോടെ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ നേതൃത്വത്തിനകത്ത് ഭിന്നത രൂക്ഷമാവുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

