
കെഎസ്ആർടിസിയുടെ ചരിത്രവിജയത്തിൽ ഇടത് സർക്കാറിന്‍റെ ഫലപ്രദമായ ഇടപെടലിന്‍റെ ഫലമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തിങ്കളാഴ്ച കെഎസ്ആർടിസി 13 കോടി രണ്ട് ലക്ഷം രൂപയെന്ന റെക്കോർഡ് പ്രതിദിന വരുമാനം തൊട്ടിരുന്നു. കെഎസ്ആർടിസിയെ ഇടതു സർക്കാർ തിരിച്ച് കൊണ്ടുവരുകയാണെന്ന് മന്ത്രി പറഞ്ഞു. പുതിയ വാഹനങ്ങളും പുതിയ പരിഷ്കാരങ്ങളും ഫലം ചെയ്തു. പെൻഷനും ശമ്പളവും ഇനി മുടങ്ങില്ലെന്നും ജീവനക്കാർക്കും പെൻഷൻകാർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാൽ കെ എസ് ആർടിയുടെ ഗുഡ് വിൽ അമ്പാസിഡറാകുമെന്ന വിവരവും മന്ത്രി പങ്കുവെച്ചു. മോഹൻലാൽ ഇതിന് സന്നദ്ധത അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പ്രതിഫലം വാങ്ങാതെ മോഹൻലാൽ കെഎസ്ആർടിസിയുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കും. ഇത് കെഎസ്ആർടിസിക്ക് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
ALSO READ; സർവ്വകാല റെക്കോർഡ് കളക്ഷനുമായി KSRTC; ഇന്നലെമാത്രം ആകെ വരുമാനം 13.02 കോടി, ചരിത്രനേട്ടം
കളക്ഷൻ വർദ്ധനവിന് കാരണം ശബരിമല മാത്രമല്ലെന്നും മന്ത്രി വ്യക്തമാക്കി. അല്ലാതെ തന്നെ കളക്ഷൻ വർദ്ധിച്ചിട്ടുണ്ട്. ശബരിമലയിൽ മണിക്കൂറിൽ 100 വാഹനങ്ങൾ സർവീസ് ചെയ്യുന്നുണ്ട്. റൂട്ടുകൾ ശാസ്ത്രീയമാക്കി. മാറ്റങ്ങളിൽ ജീവനക്കാരുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. മാറ്റത്തിന്റെ സന്ദേശം ജീവനക്കാർ ഏറ്റെടുത്തു. പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ മുഖ്യമന്ത്രി പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്നും അത് ഗുണം ചെയ്തെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു
ബഡ്ജറ്റ് ടൂറിസത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ബിസിനസ് ക്ലാസ് ബസുകൾ ഉടൻ പുറത്തിറങ്ങും. 35 സീറ്റുള്ള രണ്ടു ബസുകൾ വാങ്ങും. തിരുവനന്തപുരം എറണാകുളം റൂട്ടിലാകും ഓടുക എന്നും അദ്ദേഹം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

