‘അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാടാണ്; പ്രിയപ്പെട്ടവൾക്കൊപ്പം’; മന്ത്രി വീണാ ജോർജ്

veena george

നടിയെ ആക്രമിച്ച കേസിൽ എന്നും അതിജീവിതയ്‌ക്കൊപ്പമാണ് എന്ന് മന്ത്രി വീണാ ജോർജ്.

അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാടാണ് എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. തുടർന്നും അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ‘ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവരുതെന്നാണ് പ്രാർത്ഥന’; വിധി കേട്ടതിന് പിന്നാലെ ദിലീപ് പരാമർശിച്ച മഞ്ജു വാര്യരുടെ പ്രസംഗം ഇങ്ങനെ

അതേസമയം കേസിൽ പുറത്തുവന്ന വിധിക്കെതിരെ സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേസിൽ സർക്കാർ പൊലീസിന് പൂർണ സ്വാതന്ത്ര്യവും പിന്തുണയും നൽകി. കേസിൽ ആദ്യം തന്നെ സർക്കാർ ഇടപെടൽ നടത്തി. കുറ്റം തെളിയിക്കപ്പെട്ടത് സന്തോഷമുള്ള കാര്യമാണെന്നും പക്ഷേ അതിന് അനുസൃതമായി അല്ല വിധി വന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News