‘മോഹൻലാൽ എന്ന അതുല്യ കലാകാരന്റെ വളർച്ചയിൽ അമ്മയുടെ പങ്ക് വളരെ വലുത്’; മോഹൻലാലിൻറെ മാതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി കെബി ഗണേഷ് കുമാർ

Minister K.B. Ganesh Kumar Condoles the Demise of Actor Mohanlal’s Mother

മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. മോഹൻലാൽ എന്ന അതുല്യ കലാകാരന്റെ വളർച്ചയിൽ അമ്മയുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.

‘എന്റെ സഹോദര തുല്യനായ മോഹൻലാലിന്റെ അമ്മ എനിക്കും അമ്മയാണ്. ആ അമ്മയുടെ അടുത്തുനിന്ന് എനിയ്‌ക്കും ഒരുപാട് സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചറിയാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ലാലേട്ടനെ എന്ത്‌ പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയില്ല, അത്രയേറെ പ്രിയപ്പട്ടതാണ് ലാലേട്ടന് അമ്മ, എത്ര തിരക്കുണ്ടെങ്കിലും അമ്മയുടെ കാര്യങ്ങൾ വിളിച്ചന്വേഷിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.’

ALSO READ: ‘പൊതുപ്രവർത്തനത്തിനൊപ്പം ഭരണരംഗത്തും സഹകരണ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി’; മുൻ എംഎൽഎ പി എം മാത്യുവിന്റെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലാലേട്ടനും ഞാനും ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി ഒരുമിച്ചായിരുന്നു, ഇന്ന് ഉച്ചയ്ക്ക് ഒരു ഷെഡ്യൂളിന്റെ ഷൂട്ട് കഴിഞ്ഞതേ ഉള്ളൂ, ഷൂട്ട് കഴിഞ്ഞയുടെനെയാണ് മരണവിവരം അറിയുന്നത്. മോഹൻലാലിൻറെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും’ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News