നെയ്യാറ്റിൻകരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി ജോസ് ഫ്രാങ്ക്‌ളിന് അവയവമാഫിയ ബന്ധമെന്ന് സൂചന. 2020ല്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുകയാണ്. ജോസ് ഫ്രാങ്ക്‌ളിന്‍ വഴി യുവതി വൃക്ക വിറ്റിരുന്നു. എന്നാല്‍ പണം യുവതിക്ക് നല്‍കിയിരുന്നില്ല. തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ യുവതി പിന്നീട് ആത്മഹത്യ ചെയ്തു.
സംഭവത്തില്‍ ജോസിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. പിന്നാലെ അവയവ കച്ചവടത്തില്‍ ജോസ് ഫ്രാങ്ക്‌ളിനെതിരെ കോണ്‍ഗ്രസ് കമ്മീഷനെ വെച്ചു. അന്വേഷണ കമ്മീഷൻ്റെ ചെയര്‍മാന്‍ എംഎ വാഹിദ് ആയിരുന്നു. കൈമനം പ്രഭാകരനും കമ്മീഷന്‍ അംഗമായിരുന്നു.
അന്വേഷണത്തിന് പിന്നാലെ ജോസ് ഫ്രാങ്ക്‌ളിന്‍ കുറ്റക്കാരനെന്ന് കമ്മീഷന്‍ കണ്ടെത്തി. ജോസ് ഫ്രാങ്ക്‌ളിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഉന്നത നേതാക്കള്‍ ഇടപെട്ട് പൂഴ്ത്തുകയായിരുന്നു. നെയ്യാറ്റിൻകരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയും പ്രതിക്ക് പരിപൂര്‍ണ്ണ സംരക്ഷണമാണ് കോണ്‍ഗ്രസ് നല്‍കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

