ശബരിമല വിഷയം നിയമസഭയിൽ; ‘സ്വർണം കട്ട മുഴുവൻ ആളുകളും നിയമത്തിനു മുന്നിൽ വരണമെന്നതാണ് സർക്കാർ നിലപാട്’; മന്ത്രി എംബി രാജേഷ്

mb-rajesh-

ശബരിമല വിഷയം നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. പതിനെട്ട് ദിവസങ്ങള്‍ക്കിപ്പുറം ചേർന്ന നിയമസഭാ സമ്മേളത്തിൽ പ്രതിപക്ഷം പ്രക്ഷുബ്ധമായി. ശബരിമലയിൽ സ്വർണം കട്ട മുഴുവൻ ആളുകളും നിയമത്തിനു മുന്നിൽ വരണമെന്നതാണ് സർക്കാർ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സഭയ്ക്ക് അകത്തും പുറത്തും വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തന്ത്രിയെ ഒഴിവാക്കണം എന്നതാണ് പ്രതിപക്ഷം നിലപാടെടുത്തിരിക്കുന്നത്. തന്ത്രിയ്ക്ക് എന്ത് പ്രത്യേക വിശേഷമാണുള്ളത്? മറ്റെല്ലാ പ്രതികളെയും പോലെയുള്ള അവകാശമേ തന്ത്രിക്കും ഉള്ളൂ. തന്ത്രിക്ക് രണ്ട് വക്കീലന്മാർ പുറത്തുണ്ട്. അത് ബി ജെ പിയും യു ഡി എഫുമാണ്.

ALSO READ: ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരത്ത് രണ്ടര വയസുകാരി മരിച്ചു; കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള മമൽ ആശുപത്രിക്കെതിരെ പരാതി

സഭയ്ക്കകത്ത് ബിജെപി ഇല്ലാത്തതുകൊണ്ട് അതിൻ്റെ ഉത്തരവാദിത്വം കൂടി യുഡിഎഫ് ഏറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ഒരു ലജ്ജയും ഇല്ലാതെ ബിജെപിക്ക് നാരങ്ങാവെള്ളം കലക്കി കൊടുത്തവരാണ് മുസ്ലിം ലീഗുകാരെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News