താമരക്കുളം പഞ്ചായത്തിൽ SDPI-കോൺഗ്രസ് കൂട്ടുകെട്ട്; SDPI അംഗത്തെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനാക്കാൻ വോട്ടുചെയ്ത് കോൺഗ്രസ്

ആലപ്പു‍ഴ മാവേലിക്കരയിലെ താമരക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ, കോൺഗ്രസ് കൂട്ടുകെട്ട്. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എസ്ഡിപിഐയും എസ്ഡിപിഐ കോൺഗ്രസിനെയും പരസ്പരം സഹായിച്ചു.

എൽ ഡി എഫ് 7, യു ഡി എഫ് 7, ബി ജെ പി 3, എസ് ഡി പി ഐ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. എന്നാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 7 കോണ്‍ഗ്രസ് അംഗങ്ങളും എസ് ഡി പി ഐ അംഗത്തിന് വോട്ട് ചെയ്തു. എസ് ഡി പി ഐ അംഗത്തെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാക്കാനാണ് കോൺഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്ത് സഹായിച്ചത്.

മറ്റത്തൂരിലെ ബിജെപി – കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന്റെ വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് എസ് ഡി പി ഐയുമായുള്ള കോൺ​ഗ്രസിന്റെ കൂട്ടുകെട്ടും മറനീക്കി പുറത്തുവരുന്നത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അധികാരം പിടിക്കുന്നതിനായി കോണ്‍ഗ്രസ് ബിജെപിയുമായി ഉണ്ടാക്കിയ പരസ്യ ധാരണ വിവാദമായിരിക്കുകയാണ്. ഇതിനിടെ ബിജെപി പിന്തുണയോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റായ അംഗങ്ങളെ രാജിവെപ്പിച്ച് നാണക്കേട് മറയ്ക്കാനുള്ള ഡിസിസിയുടെ ശ്രമവും പാളി. വിമതയായ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് രാജിക്ക് തയ്യാറായില്ല. അതേസമയം മറ്റത്തൂരിലെ ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ കോൺഗ്രസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

ALSO READ: ‘മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പിൽ, ഇപ്പോൾ വെറും കൗൺസിലർ’: അതൃപ്തി തുറന്ന് പറഞ്ഞ് ആര്‍ ശ്രീലേഖ

ഡിവൈഎഫ്ഐ മറ്റത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കോടാലിയിൽ നിന്നും ആരംഭിച്ച മാർച്ച് പൊലീസ് പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ച് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News