താമരക്കുളത്ത് LDF-നെ വെട്ടിലാക്കാൻ കോൺഗ്രസ് ഒത്താശയോടെ ഇടത് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് SDPI; ഉടൻ സ്ഥാനം രാജിവെച്ച് LDF സ്ഥാനാർഥി

alappuzha + udf + sdpi

ആരോപണങ്ങളിൽ കുരുങ്ങി നിൽക്കെ എൽ ഡി എഫിനെ വെട്ടിലാക്കാൻ കോൺഗ്രസ് നാടകം. താമരക്കുളം കോൺഗ്രസ് – എസ്ഡിപിഐ ബന്ധത്തിലുള്ള ജാള്യത മറക്കാൻ കോൺഗ്രസ് വോട്ടിങ്ങിൽ നിന്ന് വിട്ടുനിൽക്കുകയും എസ്ഡിപിഐ അംഗത്തെ കൊണ്ട് എൽഡി എഫിന് വോട്ട് ചെയ്യിക്കുകയും ചെയ്തു. ബിജെപിക്ക് മൂന്നു വോട്ടും എൽഡിഎഫിന് 8 വോട്ടും ലഭിച്ചു. എസ്ഡിപിഐ വോട്ട് ലഭിച്ച എൽഡിഎഫ് അംഗം അമ്പിളി ഉടൻ തന്നെ രാജി എഴുതി നൽകി. രാജി സ്വീകരിച്ചതിന്റെ രേഖകൾ കൈപ്പറ്റിയതിനുശേഷം മാത്രമാണ് എൽഡിഎഫ് അംഗങ്ങൾ ഹാൾ വിട്ടു പോയത്.

താമരക്കുളത്ത് കോൺഗ്രസ് – എസ്ഡിപിഐ സഖ്യം വികസന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റികൾ വിജയിച്ചിരുന്നു. തുടർന്നാണ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് അംഗങ്ങൾ ഉള്ള ബിജെപിയിൽ നിന്നും മധുകുമാറും, 7 അംഗങ്ങളുള്ള എൽഡിഎഫിൽ നിന്ന് അമ്പിളിയുമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. കോൺഗ്രസ് – എസ്ഡിപിഐ ബന്ധത്തിലുള്ള ജാള്യത മറക്കാൻ കോൺഗ്രസ് വോട്ടിങ്ങിൽ നിന്ന് വിട്ടുനിൽക്കുകയും എസ്ഡിപിഐ അംഗത്തെ കൊണ്ട് എൽഡിഎഫിന് വോട്ട് ചെയ്യിക്കുകയും ചെയ്തു.

ALSO READ; പി എം നിയാസിന്‍റെ തോൽവി: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജിവെച്ച വാർഡ് പ്രസിഡന്‍റ് പ്രദീപ് മാമ്പറ്റ

ബിജെപിക്ക് മൂന്നു വോട്ടും എൽഡിഎഫിന് 8 വോട്ടും ലഭിച്ചു. എസ്ഡിപിഐ വോട്ട് ലഭിച്ച എൽഡിഎഫ് അംഗം അമ്പിളി ഉടൻ തന്നെ രാജി എഴുതി നൽകി. രാജി സ്വീകരിച്ചതിന്റെ രേഖകൾ കൈപ്പറ്റിയതിനുശേഷം മാത്രമാണ് എൽഡിഎഫ് അംഗങ്ങൾ ഹാൾ വിട്ടു പോയത്. താമരക്കുളം പഞ്ചായത്തിലെ ബന്ധം തുറന്നു കാട്ടപ്പെട്ടതിൽ ജനങ്ങളുടെ ഇടയിൽ ഉണ്ടായ പ്രതിഷേധത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി കോൺഗ്രസും -എസ്ഡിപിഐയും ചേർന്ന് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഐഎം പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.

ഒരു വർഗീയ പാർട്ടിയുടെയും സഹായം വേണ്ട എന്ന ഇടതുപക്ഷ നിലപാടാണ് തങ്ങൾ ഉയർത്തിപ്പിടിക്കുന്നത് എന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. വരും ദിവസങ്ങളിൽ കോൺഗ്രസ് – എസ്ഡിപിഐ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സിപിഐഎം നേതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News