തൃശ്ശൂരിൽ ബിജെപിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് ഡിസിസി സെക്രട്ടറി; വിവാദം

thrissur congress leader attended bjp prgm

തൃശ്ശൂരിൽ ബി ജെ പിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പങ്കെടുത്ത ബജറ്റ് ചർച്ചയിൽ തൃശ്ശൂർ ഡി സി സി സെക്രട്ടറി കെ ഗിരീഷ് കുമാർ ആണ് പങ്കെടുത്തത്. ദേവസ്വം പ്രതിനിധി ആയതിന്റെ ഭാഗമായാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ഗിരീഷ് കുമാറിന്‍റെ വിശദീകരണമെങ്കിലും ബി ജെ പി പരിപാടിയിൽ ഡി സി സി പദവിയുള്ള നേതാവ് പങ്കെടുത്തതിൽ വൻ വിവാദമുയർന്നിട്ടുണ്ട്.

ALSO READ; കോൺ​ഗ്രസ് വീണ്ടും കള്ള പ്രചാരണത്തിൻ്റെ ഭാണ്ഡക്കെട്ട് തുറക്കുന്നു; എങ്ങനെയും ഭരണത്തിൽ വരാൻ വർഗീയ വാദികളെ കൂട്ടുപിടിക്കുന്നു:കടകംപള്ളി സുരേന്ദ്രൻ എംഎൽഎ

ഈ വിഷയത്തിൽ തൃശൂർ ഡി സി സി ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ജില്ലയിൽ കോൺഗ്രസ് ഇതിനകം തന്നെ വിവിധ ആഭ്യന്തര പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ഒരു മുതിർന്ന നേതാവ് ബി ജെ പി പരിപാടിയിൽ പങ്കെടുത്തത് എന്നത് പാർട്ടിക്കുള്ളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News