ബിനോയ്‌ വിശ്വം മന്ത്രി ജി ആർ അനിൽ എന്നിവരുമായി സൗഹൃദ കൂടിക്കാ‍ഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

v sivankutty

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി. സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എല്ലാ പ്രശ്നങ്ങളും തീരുമെന്ന് മന്ത്രി പറഞ്ഞു. ഉച്ചക്ക് 12 മണിയോടെയാണ് സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫിസിൽ മന്ത്രി വി ശിവൻകുട്ടി സൗഹൃദ കൂടിക്കാഴ്ചയ്ക്കെത്തിയത്. 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച്ചയിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവും മന്ത്രി ജി അർ അനിലുമുണ്ടായിരുന്നു.

ALSO READ; ‘സിപിഐ എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കും; ഈ ബന്ധം ഏതെങ്കിലും രൂപത്തിൽ അറ്റുപോകുമെന്ന് ആരും കരുതേണ്ടതില്ല’: എ കെ ബാലൻ

പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ചതുമായി ബന്ധപ്പെട്ട് സി പി ഐ യിൽ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിക്കാഴ്ച്ചയിൽ വിഷയം ചർച്ച ചെയ്തു. എല്ലാ പ്രശ്നങ്ങളും തീരുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിഷയം നയപരമായി തീരുമാനിക്കേണ്ടതാണെന്നും ഇനിയും ചർച്ചകൾ ഉണ്ടാകുമെന്നുമാണ് മന്ത്രി ജി ആർ അനിൽ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News