കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധയിൽ വർധനവുണ്ടായ സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. വൃത്തി പ്രധാനമാണെന്നും ഹോട്ടലിൽ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ക്ലോറിനേഷൻ നിർബന്ധമാക്കണം. സൂക്ഷിച്ചില്ലെങ്കിൽ രോഗം പടരും. ഹോട്ടലുകളിൽ പരിശോധന കർശനമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ തട്ടുകടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല അത്തരത്തിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും.
ALSO READ; കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചു
കോഴിക്കോട് നാലു വയസ്സുള്ള കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച സാഹചര്യത്തിൽ ആണ് ജാഗ്രത നിർദേശം. മൂന്നു കുട്ടികൾക്ക് രോഗം ബാധിച്ചിരുന്നു ഇതിൽ ഒരാൾ ആശുപത്രി വിട്ടു. നിലവൽ മറ്റൊരാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണ്. ഇത് ബാക്ടീരിയ കാരണമുണ്ടാകുന്ന രോഗമാണ്. കുടലിനു ബാധിക്കുന്ന രോഗമാണ് വയറിളക്കവും പനിയുമാണ് രോഗലക്ഷണം ആരോഗ്യമന്ത്രി വ്യക്തമാക്കി. വിദ്യാലയങ്ങളിൽ വെള്ളവും ഭക്ഷണ സാമ്പിളും പരിശോധിക്കുമെന്നും അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും രോഗലക്ഷണങ്ങൾ കാണുന്നുണ്ട്. കഴുകാത്ത പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക കുടിവെള്ളത്തിലൂടെ രോഗം പകരുന്നത് തടയണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

