പാചകവാതക, ഇന്ധന വിലവർധനവിനെതിരെ കെ.എസ്.കെ.ടി.യു വനിതാ വിഭാഗത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ കൂട്ടായ്മ

KSKTU STRIKE

സാധാരണക്കാരുടെ ജീവിതം ദുരിതത്തിലേക്കാഴ്ത്തുന്ന പാചകവാതകത്തിന്റെയും ഇന്ധനങ്ങളുടെയും തുടർച്ചയായ വിലവർനവി പ്രതിഷേധിച്ച് കെ എസ് കെ ടി യു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 20 ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും വൈകുന്നേരം 4 മണിക്കാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുക.

Also read: കെഎസ്ആർടിസി വിദ്യാർത്ഥി പാസ്സ് പുതുക്കൽ ചാർജ് കുത്തനെ വർധിപ്പിച്ചു; തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം എന്ന് എസ്.എഫ്.ഐ

ഇന്ന് തിരുവനന്തപുരത്ത് സബ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ അംബികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെ എസ് കെ ടി യു സംസ്ഥാന വനിതാ സബ് കമ്മിറ്റി യോഗമാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. കണ്‍വീനര്‍ ലളിതാ ബാലന്‍ അഖിലേന്ത്യാ വനിതാ സബ് കമ്മിറ്റി കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്ക് സംസ്ഥാന വനിതാ സബ് കമ്മിറ്റി കണ്‍വീനറായി കോമള ലക്ഷ്മണനെ തെരഞ്ഞെടുത്തു. ആലപ്പുഴ സ്വദേശി സുധാമണിയാണ് ജോയിന്റ് കണ്‍വീന. എ ഐ എ ഡബ്‌ള്യു യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കോമളകുമാരി, കെ എസ് കെ ടി യു സംസ്ഥാന പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രന്‍ എന്നിവ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News