
ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരുന്ന കുവൈത്തിന്റെ വ്യോമപാത വീണ്ടും തുറന്നതായി സിവിൽ എവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിമാനത്താവള പ്രവർത്തനം പുനരാരംഭിക്കുന്നതിനായി ബന്ധപ്പെട്ട അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഏകോപനം നടത്തിയ ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് ഡയറക്ടർ ജനറൽ ഷെയ്ഖ് ഹമൂദ് അൽ-മുബാറക് അൽ-സബാഹ് വ്യക്തമാക്കി.
വിമാന സർവീസുകൾ പൂർണമായും ഒരേസമയം പുനരാരംഭിക്കില്ലെന്നും, ഘട്ടംഘട്ടമായും നിയന്ത്രിത രീതിയിലുമാണ് സർവീസുകൾ ആരംഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ നിശ്ചിത റൂട്ടുകളിലേക്കാണ് സർവീസുകൾ നടത്തുക. ടെർമിനൽ 4, 5 എന്നിവിടങ്ങളിലൂടെയാണ് തുടക്കത്തിൽ സർവീസുകൾ പ്രവർത്തിക്കുക. തുടർന്ന് പ്രവർത്തന തയ്യാറെടുപ്പും സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി സർവീസുകൾ കൂടുതൽ വ്യാപിപ്പിക്കും.
ALSO READ; ഓൺലൈൻ പണമിടപാടുകൾക്ക് ഉപഭോക്തൃ തിരിച്ചറിയൽ നിർബന്ധമാക്കി കുവൈറ്റ്
സിവിൽ എവിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ, വിമാന ഗതാഗതം പുനരാരംഭിക്കുന്നത് ഉയർന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണെന്നും, ഓരോ ഘട്ടത്തിലും പ്രവർത്തനങ്ങളുടെ കാര്യക്ഷമത നിരീക്ഷിച്ചുകൊണ്ട് ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിലെ സംഘർഷത്തെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുകയും പ്രവർത്തന തയ്യാറെടുപ്പ് ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് വിമാനത്താവള പ്രവർത്തനം പുനരാരംഭിക്കുന്നത്. എന്നാൽ പൂർണ പ്രവർത്തനം സാധാരണ നിലയിലാക്കാൻ കൂടുതൽ ഘട്ടങ്ങൾ പിന്നിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

