എമ്പുരാൻ ഓടിടി റിലീസിനെത്തുന്നു. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം ഏപ്രിൽ 24 മുതൽ സ്ട്രീം ചെയ്യുന്നത്. ചിത്രത്തിന്റെ ഓടിടി റിലീസ് വിവരങ്ങൾ നടൻ മോഹൻലാലാണ് തന്റെ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്. സിനിമയുടെ രാഷ്ട്രീയം ചോടിപ്പിച്ച സംഘപരിവാർ ഉയർത്തിയ ഹേറ്റ് ക്യാമ്പയിൻ മറികടന്ന് എമ്പുരാൻ മികച്ച വിജയമാണ് തിയേറ്ററിൽ സ്വന്തമാക്കിയത്.
ലോകവ്യാപകമായി തീയറ്ററുകളില്‍ റിലീസ് ചെയ്തതിന്റെ തൊട്ടുപിന്നാലെയാണ് വിവാദങ്ങൾ തലപൊക്കിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തുകയായിരുന്നു.
സിനിമ ഉള്‍പ്പടെയുള്ള സകലമേഖലയും തങ്ങളുടെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോഴാണ് ഒരു പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ച്, അതില്‍ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ രാഷ്ട്രീയ – വര്‍ഗീയ അജണ്ടകളെ തുറന്നു കാട്ടുവാന്‍ എമ്പുരാന്‍ ധൈര്യം കാട്ടിയതും ചർച്ചയായിരുന്നു.
2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാനിൽ ഖുറേഷി- അബ്രാം/ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ ആണ് എത്തുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

