തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്‌ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് എല്‍.ഡി.എഫ്‌ മാര്‍ച്ച്‌

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട്‌ പുതുക്കിയ ബജറ്റില്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ എല്‍.ഡി.എഫ്‌ നേതൃത്വത്തില്‍ മാര്‍ച്ച്‌ സംഘടിപ്പിക്കും. ജൂലൈ 30-ാം തീയ്യതി തിരുവനന്തപുരം ഗവണ്‍മെന്റ്‌ സെക്രട്ടറിയേറ്റിലേക്ക്‌ കൗണ്‍സിലര്‍മാര്‍ എല്‍.ഡി.എഫ്‌ നേതൃത്വത്തില്‍ മാര്‍ച്ച്‌ ചെയ്യുമെന്ന് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയിൽ അറിയിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന്‌ രാവിലെ 10 മണിക്കാണ്‌ മാര്‍ച്ച്‌ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌, ആഗസ്‌ത്‌ 1, 3 തീയ്യതികളിലായി എല്ലാ പഞ്ചായത്തുകളിലേക്കും ജനപ്രതിനിധികളുടേയും, ബഹുജനങ്ങളുടേയും മാര്‍ച്ച്‌ ഉണ്ടാകും.

Also Read:ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ല; മന്ത്രിയെ സംരക്ഷിച്ച് ബിജെപി സർക്കാർ

ഗവണ്‍മെന്റിന്റെ ബജറ്റ്‌ വിഹിതത്തിന്റെ 30 ശതമാനം വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന്‌ നല്‍കി വരുന്നുണ്ട്‌. ഇത്‌ കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന പ്രക്രിയയാണ്‌. മുന്‍ ഗവണ്‍മെന്റ്‌ ഒടുവില്‍ അവതരിപ്പിച്ച ബജറ്റില്‍ 692 കോടി രൂപ ഈ ഇനത്തില്‍ വക കൊള്ളിച്ചിരുന്നു. പുതുക്കിയ ബജറ്റില്‍ ഇത്‌ വെട്ടിച്ചുരുക്കി 177 കോടി ആക്കി മാറ്റി. 515 കോടി രൂപയാണ്‌ നിര്‍ദാക്ഷണ്യം വെട്ടിക്കുറച്ചത്‌. ഇതിന്റെ ഫലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ വലിയ സാമ്പത്തിക ബാധ്യതയാണ്‌ വന്ന്‌ പെട്ടിട്ടുള്ളത്‌. ലൈഫ്‌ ഭവന പദ്ധതി, അംഗനവാടി ജീവനക്കാരുടെ ഓണറേറിയം എന്നിവയില്‍ മാറ്റിവയ്‌ക്കേണ്ട തുക കഴിഞ്ഞാല്‍ നാമമാത്രമായ തുകയാണ്‌ അവശേഷിക്കുന്നത്‌. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നിര്‍ബന്ധിത പദ്ധതികളായ എസ്‌.എസ്‌.കെ വിഹിതം, വയോമിത്രം വിഹിതം, ഐ.കെ.എം വിഹിതം തുടങ്ങിയവയ്‌ക്ക്‌ പ്ലാന്‍ ഫണ്ട്‌ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഫലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാക്കുന്ന സമീപനമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌.

LDF to hold a march on July 30 in protest against the government's decision to cut funds for local self-government
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News