നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന സ്വരാജ് ചായ കുടിക്കാത്തത് എന്തുകൊണ്ടായിരിക്കും. സ്വരാജ് വോട്ടുചോദിക്കാനെത്തുമ്പോൾ, വീട്ടുകാരും മറ്റും ചായകുടിക്കാൻ ക്ഷണിക്കാറുണ്ട്. എന്നാൽ സ്നേഹത്തോടെ അത് നിരസിക്കാറാണ് പതിവ്. ചായ കുടിക്കാത്തതിന്‍റെ രഹസ്യം കൈരളി ന്യൂസിനോട് സംസാരിക്കവെ സ്വരാജ് തന്നെ വെളിപ്പെടുത്തുകയാണ്.
കുട്ടിയായിരിക്കുമ്പോൾ ചായ കുടിക്കുമായിരുന്ന സ്വരാജ് പിന്നീടാണ് ചായയോട് നോ പറഞ്ഞത്. ചായ മാത്രമല്ല, പാലും കാപ്പിയും കട്ടൻചായയുമൊന്നും കുടിക്കുന്ന ശീലം തനിക്കില്ലെന്ന് സ്വരാജ് പറയുന്നു. ചൂടുവെള്ളമാണ് കുടിക്കാറുള്ളത്. ജീരകമോ ഉലുവയോ കരിങ്ങാലിയോ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയാണ് പതിവെന്നും സ്വരാജ് പറയുന്നു.
Also Read: ‘എം സ്വരാജ് പൊതു സ്വീകാര്യനായ സ്ഥാനാർഥി’: സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു
ഇത്രയേറെ പാർട്ടി പരിപാടികൾക്കും മറ്റും പോയിട്ടും ചായ കുടിക്കാത്തതിനെക്കുറിച്ച് സ്വരാജിന്‍റെ വിശദീകരണം ഇതാണ്- തീർത്തും ചെറിയ കുട്ടിയായിരിക്കുമ്പോൾ ചായ കുടിക്കുമായിരുന്നുവെന്ന് സ്വരാജ് പറഞ്ഞു. പിന്നീടാണ് ചായ ഉപേക്ഷിച്ചത്. ഇപ്പോൾ 35 കൊല്ലത്തിലേറെയായി ചായ കുടിക്കാറില്ലെന്ന് സ്വരാജ് പറയുന്നു.
അതിഥിസൽക്കാരത്തിലൊക്കെ ചോദിക്കാതെ തന്നെ ചായയിട്ട് കൊണ്ടുവരുമ്പോൾ, ചായ വേണ്ടെന്ന് സ്വരാജ് പറയും. ചായ വേണ്ടെന്ന് കടുപ്പത്തോടെ തന്നെ താൻ പറയുമെന്നാണ് സുഹൃത്തുക്കളുടെ പരിഭവം. ചായ വേണ്ടെന്ന് തീരുമാനിച്ചതാണെന്നും, അതിൽ മാറ്റംവരുത്തിയിട്ടില്ലെന്നും സ്വരാജ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

