എടക്കര: എം സ്വരാജ് പൊതു സ്വീകാര്യനായ സ്ഥാനാർത്ഥിയെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഉജ്ജ്വല വിജയം നേടുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു പറഞ്ഞു. വഴിക്കടവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെപി ഉദയഭാനു , വത്സൻ പനോളി, എം പ്രകാശൻ, വിപി സാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി മുഹമ്മദ് റസാഖ്, ടിഎം സിദ്ധീഖ്, ജില്ലാ കമ്മറ്റി അംഗം കൂട്ടായി ബഷീർ, പി ഹംസകുട്ടി, എൽഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി അംഗങ്ങളായ എം ടി അലി, കെ ടി വർഗീസ്, എം ശിഹാബ്, എ അനസ്, പിടി ഉഷ, വി വിനയചന്ദ്രൻ, എൻസിപി സംസ്ഥാന സെക്രട്ടറി ആലീസ് മാത്യൂ, സിബി ആലംപള്ളി , ഷംസീർ വഴിക്കടവ്, അബ്ബാസ് (സിപിഐ), അനിജ സെബാസ്റ്റ്യൻ (കേരള കോൺഗ്രസ് എം), പൊറ്റയിൽ കോയാമു (ജനതാദൾ എസ്) എന്നിവർ സംസാരിച്ചു.
Also Read: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: തുടക്കം മുതൽ ലീഡ് ചെയ്തു സ്വരാജ്
അതേസമയം, എം സ്വരാജ് നിലമ്പൂരിൽ ഉജ്ജ്വല വിജയം നേടുമെന്ന് പി പി സുനീർ എം പി പറഞ്ഞു. എൽഡിഎഫ് മൂത്തേടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ കാരപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ലോക്കൽ സെക്രട്ടറി പി വി ടോമി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എസി മൊയ്തീൻ എംഎൽഎ, സി ബി ചന്ദ്രബാബു, കെഎച്ച് ബാബുജാൻ, പി സി തോമസ്, ജില്ലാ കമ്മറ്റി അംഗങ്ങളായ പികെ അബ്ദുള്ള നവാസ്, കെ ഭാസ്ക്കരൻ, എൽഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി അംഗങ്ങളായ എ ടി റെജി, വികെ ഷാനവാസ്, എപി അനിൽ, വിൻസെൻ്റ്, കെകെ പ്രതാപൻ (സിപിഐ), ഷാജി ഉതുംകുഴി (എൻസിപി), പിഎം പുന്നൂസ് (കേരള കോൺഗ്രസ് എം), മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സിടി രാധാമണി, ഇ സൈറാബാനു, എന്നിവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

