ആവേശക്കൊടുമുടിയിൽ നിലമ്പൂർ; മണ്ഡലത്തെ ഇളക്കിമറിച്ച് എം സ്വരാജിന്റെ റോഡ് ഷോ

നിലമ്പൂരിനെ ഇളക്കി മറിച്ച് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന്റെ റോഡ് ഷോ. നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരു ചക്രവാഹനങ്ങളിലും അല്ലാതെയും ആയിര കണക്കിന് ആളുകളാണ് റോഡ് ഷോയുടെ ഭാഗമായത്. നാല് മണിയോടെ കോടതിപടിയിൽനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. സ്ഥാനാർത്ഥിയെ ഒരു നോക്ക് കാണാനും അഭിവാദ്യമർപ്പിക്കുവാനും പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായഭേദമന്യേ നിരവധി പേരാണ് റോഡിൻറെ ഇരു വശത്തും തടിച്ചു കൂടിയത്.

നിലമ്പൂരിന് ഇളക്കിമറിച്ചായിരുന്നു റോഡ് ഷോ. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നാലുമണിക്ക് കോടതിപ്പടിയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ഒൻപതോളം കേന്ദ്രങ്ങളിലൂടെ കടന്നുപോയി. കരുളായി, മുത്തേടം, വഴിക്കടവ്, മരുത, പോത്തുകൽ, ചുങ്കത്തറ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി എട്ടുമണിയോടെ എടക്കരയിൽ സമാപിച്ചു.

ALSO READ: ‘സ്വരാജിന്റെ വരവോടെ നിലമ്പൂരിൽ എൽ ഡി എഫ് ഉജ്ജ്വല വിജയം നേടും’; പ്രതിസന്ധിയിലും തമ്മിലടിയിലുമാണ് യു ഡി എഫ് എന്നും ബിനോയ് വിശ്വം

നിലമ്പൂരേക്ക് ഇന്ന് രാവിലെ എത്തിയ സ്വരാജിനെ വരവേൽക്കാൻ റെയിൽവേ സ്റ്റേഷനിൽ വൻ ജനാവലിയായിരുന്നു ഉണ്ടായത്. ഗ്രാമീണ റെയിവേ സ്റ്റേഷനായ നിലമ്പൂർ അക്ഷരാർഥത്തിൽ സ്നേഹാധിക്യത്താൽ വീർപ്പുമുട്ടുകയായിരുന്നു. ജന്മനാട്ടിൽ സ്വരാജ് മത്സരത്തിനിറങ്ങുമ്പോൾ വലിയ ആവേശത്തിലാണ് നിലമ്പൂർ ജനത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News