മൂന്ന് ‌വർഷം മുന്നേ ​വിജ്ഞാപനം ചെയ്ത ചട്ടഭേ​ദ​​ഗതിയുമായി ‘യുറേക്കാ’യെന്ന് ആർത്ത് മീഡിയ വൺ :എം ബി രാജേഷ്

mb-rajesh-

വിര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് എൽഡിഎഫ് സർക്കാർ അം​ഗീകാരം നൽകിയെന്ന രേഖകൾ പുറത്ത് എന്ന തരത്തിൽ മീഡിയ വൺ പ്രചരിപ്പിച്ച വാർത്തയ്ക്കെതിരെ എം ബി രാജേഷ്. മൂന്ന് വർഷം മുന്നെ സർക്കാർ തന്നെ ​ഗസറ്റിൽ ഔദ്യോ​ഗികമായി വിജ്ഞാപനം ചെയ്ത ചട്ടഭേ​ഗ​ഗതിയാണ് ഇപ്പോൾ വലിയ രേഖയായി മീഡിയ വൺ പുറത്ത് വിട്ടിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിവരമോ ബോധമോ ഉള്ള ഒരെണ്ണവും ഈ ചാനലിൽ ഇല്ലേ എന്നും അദ്ദേഹം പരിഹസിക്കുന്നു.

Also read: തിരുവനന്തപുരം കോർപ്പറേഷനിലെ സംഭവം; ബോധപ്പൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എസ്പി ദീപക്

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

വിവരമോ ബോധമോ ഉള്ള ഒരെണ്ണവും ഈ ചാനലിലില്ലേ?എന്ത് പുറത്തായി എന്നാണ് മീഡിയവൺകാരാ ?2023 ജനുവരി 11ന് സർക്കാർ തന്നെ ഗസറ്റിൽ ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത ചട്ടഭേദഗതി മൂന്നര കൊല്ലം കഴിഞ്ഞിട്ടിപ്പോൾ പുറത്തായത് മീഡിയാ വൺ കണ്ടുപിടിച്ചുവത്രേ!
ഗസറ്റിൽ നോട്ടിഫൈ ചെയ്ത ഈ രേഖയും കൊണ്ടാണിപ്പോൾ മീഡിയാ വൺ യുറേക്കാ യുറേക്കാ എന്നാർത്തു വിളിച്ച് ‘ആർക്കമിഡീസ് കുളിത്തൊട്ടിലിൽ നിന്ന് ഇറങ്ങി ഓടിയ പരുവത്തിൽ’ഓടുന്നത്.
ഓട്ടത്തിൽ മാത്രമേ ആർക്കമിഡീസുമായി സാമ്യമുള്ളൂ കേട്ടോ
എത്ര തവണയായി ഇവർ തേയുന്നു?എന്നിട്ടും…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News