കൈകൾ കോർത്ത നിലയിൽ; തിരുവനന്തപുരത്ത് യുവതിയും യുവാവും തൂങ്ങിമരിച്ചു

തിരുവനന്തപുരം വെഞ്ഞാറമ്മൂട് വെള്ളാണിക്കൽ പാറയിലെ വിനോദ സഞ്ചാര മേഖലയിൽ യുവതിയും യുവാവും ജീവനൊടുക്കി. തൂങ്ങിമരിച്ച
നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. വെള്ളനാട് സ്വദേശികളായ ഷെഫിൻ വയസ് 35, അശ്വതി വയസ് 32 എന്നിവരാണ് മരിച്ചത്. വെള്ളാണിക്കൽ പാറയുടെ അടുത്തുള്ള റബ്ബർ മരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേരുടെയും ഓരോ കൈകൾ പരസ്പരം കൂട്ടി കെട്ടിയിട്ടുണ്ട്.

വിനോദസഞ്ചാര മേഖലയായ വെഞ്ഞാറമൂട് വെള്ളാണിക്കൽ പാറയോട് ചേർന്നുള്ള റബർ തോട്ടത്തിൽ ഷിബിനെയും അർച്ചനയെയും തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇരുവരുടെയും ഒരു കൈ പരസ്പരം കൂട്ടിക്കെട്ടിയിരുന്നു. കൈ ഞരമ്പുകളും മുറിച്ചിരുന്നു.

ALSO READ; ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

അർച്ചനയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെള്ളനാട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തായി വാടകയ്ക്ക് താമസിക്കുന്ന പ്രവീൺകുമാറിന്റെ ഭാര്യയാണ് അർച്ചന. വെള്ളനാട് ശിവാലയത്തിൽ വത്സലയുടെ മകനാണ് ഷിബിൻ. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News