
പാലക്കാട് മെഡിക്കൽ കോളേജ് സന്ദർശിച്ച് മന്ത്രി ഒ ആർ കേളു. സന്ദർശനത്തിനുശേഷം ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു. മെഡിക്കൽ കോളേജിൽ നടന്നു കൊണ്ടിരിക്കുന്ന വിവിധ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി ഒ ആർ കേളു നിർദ്ദേശം നൽകി.
ആശുപത്രി കെട്ടിടത്തിൽ ബാക്കിയുള്ള പണികൾ ഉടനെ പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ കെട്ടിടം പാലക്കാട് മെഡിക്കൽ കോളേജിന് കൈമാറാൻ മന്ത്രി ഒ ആർ കേളു നിർദ്ദേശം നൽകി. പാലക്കാട് മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയ ശേഷം ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. ആശുപത്രിയിൽ ആരംഭിച്ച കിടത്തി ചികിത്സ, മെഡിക്കൽ – സർജിക്കൽ ഐ സി യു എന്നിവയുടെ പ്രവർത്തനങ്ങളെപ്പറ്റി മന്ത്രി ഒ ആർ കേളു ചോദിച്ചറിഞ്ഞു.
മെഡിക്കൽ കോളേജിലെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിന് പാലക്കാട് ജില്ലാ കളക്ടറേയും, സബ് കളക്ടറേയും, എസ് സി ഡയറക്ടറേയും മന്ത്രി ഒ ആർ കേളു ചുമതലപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

