
ഉത്തരാഖണ്ഡ് ഹെലിക്കോപ്ടര്‍ ദുരന്തത്തില്‍ മരിച്ച പൈലറ്റ് രാജ്‌വീര്‍ സിംഗ് ചൗഹാന്റെ മാതാവ് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചൗഹാന്റെ 13ാം ചരമദിന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് കുടുംബത്തിന് മറ്റൊരു ആഘാതം കൂടി ഉണ്ടായിരിക്കുന്നത്. ജയ്പൂര്‍ ശാസ്ത്രി നഗറിലെ വീട്ടിലായിരുന്നു സംഭവം. വിജയ് ലക്ഷ്മി ചൗഹാന് മകന്റെ മരണം ഇതുവരെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
മകന്റെ മരണത്തോടെ മാനസികമായ തകര്‍ന്ന വിജയ ലക്ഷ്മിയുടെ ആരോഗ്യം ദിനംപ്രതി മോശമായി തുടങ്ങിയിരുന്നു. മകന്റെ അവസാന ചടങ്ങുകളായപ്പോഴേക്കും ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നു വിജയലക്ഷ്മി. മരിച്ച ഉടന്‍ തന്നെ അവരുടെ സംസ്‌കാരവും നടത്തി.
ALSO READ: ‘ഹണിമൂണ്‍ കഴിഞ്ഞ് ഇന്ത്യയിലെത്തി എന്നോട് പോരാടന്‍ തുടങ്ങിയോ, 40 വര്‍ഷത്തെ ദാമ്പത്യം തകര്‍ത്തവരാണോ എന്നെ സ്ത്രീ വിരുദ്ധനെന്ന് വിളിക്കുന്നത്’; മഹുവ മൊയ്ത്രയ്‌ക്കെതിരെ പാര്‍ട്ടി എംപി, വീണ്ടും തൃണമൂല്‍ നേതാക്കളുടെ വാക്ക്‌പോര്
ഇന്ത്യന്‍ ആര്‍മി പൈലറ്റായിരുന്ന ചൗഹാന്‍ 2024 ഒക്ടോബറിലാണ് ആര്യന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ബെല്‍ 407 ഹെലിക്കോപ്റ്റര്‍ പൈലറ്റായ ചൗഹാന്‍, ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡ് വനമേഖലയില്‍ തകര്‍ന്ന് വീണത്. കേദാര്‍നാഥ് ദാമില്‍ നിന്ന് ഗുപ്തകാശിയിലേക്ക് ആറ് യാത്രക്കാരുമായി പറക്കുന്നതിനിടയിലായിരുന്നു അപകടം. മോശം കാലാവസ്ഥയും കാഴ്ച കുറവും മൂലമാണ് അപകടമുണ്ടായത്. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചിരുന്നു.
ഉത്തരാഖണ്ഡില്‍ ആറാഴ്ചയ്ക്കിടെ ഉണ്ടായ അഞ്ചാമത്തെ ഹെലിക്കോപ്റ്റര്‍ അപകടമായിരുന്നു ഇത്. പത്തുവയസുകാരിയുള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here