നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് തുടക്കത്തിലെ പാളിഎന്ന എം വി ഗോവിന്ദൻ മാസ്റ്റർ. യുഡിഎഫിൽ ഇപ്പോൾ സർവ്വത്ര ആശയക്കുഴപ്പമാണെന്നും തെരഞ്ഞെടുപ്പിൽ അവർക്ക് വ്യക്തമായ മുദ്രാവാക്യങ്ങൾ ഇല്ല എന്നും കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ക്ഷേമ പെൻഷൻ എന്ന ആശയത്തോട് കോൺഗ്രസ്സിന് യോജിപ്പില്ല, അവർ അന്നും ഇന്നും പെൻഷനെ അവഹേളിക്കുന്ന സമീപനമാണ് എടുത്തിട്ടുള്ളത്. പെൻഷൻ ഏർപ്പെടുത്തിയത് എൽഡിഎഫ് സർക്കാർ ആണെന്നും ഉമ്മൻചാണ്ടി സർക്കാരിൻറെ കുടിശ്ശിക മുഴുവൻ ഇടതു സർക്കാർ ആണ്കൊടുത്തു തീർത്തെന്നും അദ്ദേഹം പറഞ്ഞു.
“മൂന്നാം തുടർഭരണം എന്നത് അനിവാര്യമായ ഒന്നാണ്. ആരു വിചാരിച്ചാലും അതിന് തടയിടാൻ ആകില്ല. ഈ സർക്കാർ തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. സംസ്ഥാനത്ത് വലിയ വികസന മുന്നേറ്റം ഉണ്ടായി. നിലമ്പൂർ മണ്ഡലത്തിൽ അടക്കം വലിയ വികസനം വന്നു. തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. ഇടതു സർക്കാർ ഇല്ലായിരുന്നെങ്കിൽ ദേശീയപാത യാഥാർത്ഥ്യമാകില്ല. അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് എൽഡിഎഫിനെതിരെ കോണ്ഗ്രസ്സ് നടത്തിയ വ്യാജ പ്രചാരണങ്ങൾക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. മലപ്പുറം ജില്ലയ്ക്കെതിരെ പ്രചരണം നടത്തിയവർ കോൺഗ്രസ് ആണ്. ജനസംഘവുമായി ചേർന്ന് കോൺഗ്രസ് പ്രചരണം നടത്തി. അന്ന് മലപ്പുറം ജില്ലാ കുട്ടി പാക്കിസ്ഥാൻ എന്ന് പറഞ്ഞു.അവരാണ് പുതിയ ആരോപണവുമായി രംഗത്തുവരുന്നത്. ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യം കാരണമാണ് മലപ്പുറം ജില്ല ഉണ്ടായത്. അദ്ദേഹം വ്യക്തമാക്കി.
ALSO READ: കോൺഗ്രസ് നേതാക്കൾ ദുർബലന്റെ മുഖത്ത് തുപ്പുന്നു: എ വിജയരാഘവൻ
എം സ്വരാജിനെ കേരളം ഒന്നാകെ സ്വീകരിക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുന്നത്. ജനങ്ങളിൽ വലിയ ആവേശം ആണ് ഉണ്ടായത്. ശക്തനായ സ്ഥാനാർത്ഥിയെയാണ് പാർട്ടി നിയോഗിച്ചത് എന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

