നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനുമെതിരായ ഇഡി നീക്കത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

NATIONAL HERALD CASE

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇഡിയുടെ നടപടിയിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. രാജ്യത്തെ ഇഡി ഓഫീസുകള്‍ക്ക് മുന്നിലേക്ക് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. നാഷണൽ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. പ്രതിപക്ഷ ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

നാഷണൽ ഹെറാൾഡ് കേസിൽ സോണിയക്കും രാഹുലിനുമെതിരെ ഇന്നലെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. ദില്ലിയിലെ റോസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് ഈ മാസം 25 ന് പരിഗണിക്കും. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിൽ ഉണ്ട്.

ALSO READ; വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

കോൺഗ്രസ്‌ മുഖപത്രം നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 700 കോടിയുടെ ആസ്‌തികൾ ഏറ്റെടുക്കാൻ ഇ ഡിനടപടികൾ ആരംഭിച്ചിരുന്നു. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള അസോസിയേറ്റ്‌ ജേണൽ ലിമിറ്റഡിന്‌ (എജെഎൽ) എതിരെയാണ്‌ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വത്ത്‌ ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട്‌ വെള്ളിയാഴ്‌ച മൂന്ന്‌ സ്ഥലങ്ങളിൽ നോട്ടീസ്‌ പതിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. ദില്ലി ഐടിഒയിലെ ഹെറാൾഡ്‌ ഹൗസ്‌, മുംബൈ ബാന്ദ്രയിലെ കെട്ടിടം, ലഖ്‌നൗ ബിശ്വേശർനാഥ്‌ റോഡിലെ എജെഎൽ കെട്ടിടം എന്നിവിടങ്ങളിലാണ്‌ നോട്ടീസ്‌ പതിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News