ദില്ലിയിൽ ഒരുമാസത്തിനിടെ കാണായത് നൂറുകണക്കിന് കുട്ടികളെയടക്കം 807 പേരെ; ഇരുട്ടിൽ തപ്പി ദില്ലി പൊലീസ്

delhi missing cases

രാജ്യതലസ്ഥാനത്തെ ഭീകരതയിലാഴ്ത്തി കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നു. 807 പേരെ മാത്രമാണ് ഈ വർഷം തുടക്കത്തിൽ കാണാതായത്. കഴിഞ്ഞ 11 വർഷത്തിൽ മാത്രം 53,977 പേരെയാണ് കാണാതായത്. കാണാതാകുന്നവരിൽ കൂടുതൽ കുട്ടികളും സ്ത്രീകളും ആണെന്നുള്ളത് ആശങ്ക വർദ്ധിപ്പിക്കുന്നു. 2026 ജനുവരി 27 വരെ മാത്രം 807 ആളുകളെയാണ് ദില്ലിയിൽ നിന്ന് കാണാതായത്. അതിൽ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത് 235 പേരെ മാത്രമെന്നും റിപ്പോർട്ടുകൾ പറയുന്നു. കാണാമാറയത്ത് അവശേഷിക്കുന്ന 572 പേർ എവിടെയെന്ന ചോദ്യത്തിന് ദില്ലി പൊലീസിന് ഉത്തരമില്ല.

ശരാശരി 27 ആളുകളെയാണ് ദിനപ്രതി ദില്ലിയിൽ നിന്ന് കാണാതാകുന്നത്. അതിൽ കണ്ടെത്താനാകുന്നത് 9 പേരെ മാത്രമാണ്. കാണാതായവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നുള്ളത് പ്രശ്നത്തിന്റെ ഗൗരവവും ഭീകരതയും വർധിപ്പിക്കുന്നത്.

ALSO READ; നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടർന്ന് അഗ്നിബാധ; മുംബൈയിൽ ലിഫ്റ്റിനുള്ളിൽ ബലൂണുകൾ പൊട്ടിത്തെറിച്ചു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പ്രായപൂർത്തിയാകാത്ത 191 കുട്ടികളെയാണ് ഇക്കാലയളവിൽ കാണാതായത്. അതിൽ കണ്ടെത്താനായത് 48 കുട്ടികളെ മാത്രം. 137 കുട്ടികൾ ഇപ്പോഴും എവിടെയെന്ന് അറിയില്ല. അതിൽ 120 പേരും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ആണുള്ളത് നിഗൂഢത വധിപ്പിക്കുന്നു 2015 മുതൽ 2026 വരെയുള്ള മോദിഭരണകാലത്ത് കേന്ദ്രഭരണകൂടത്തിന്റെ കണ്മുന്നിൽ നിന്ന് 5559 കുഞ്ഞുങ്ങളെയാണ് കാണാതായത്. അതിൽ 695 കുഞ്ഞുങ്ങൾ ഇവിടെ ആണെന്ന് ഇപ്പോഴും ആർക്കുമറിയില്ല.

കാണാതാകുന്നതിൽ 12 നും 18 നും ഇടയിലുള്ള പെണകുട്ടികളുടെ അനുപാതം സ്ഥിരമായ ഉയരുന്നതിന് പിന്നിൽ മനുഷ്യ കടത്ത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങൾ ഉണ്ടാകാം എന്നതും ആശങ്ക ഉയർത്തുന്നു. രാജ്യ തലസ്ഥാനത്ത് കാണാതായവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുമ്പോഴും ഇരുട്ടിൽ തപ്പുകയാണ് കേന്ദ്ര നിയന്ത്രണത്തിലുള്ള ദില്ലി പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News