‘പ്രതിപക്ഷ സർക്കാരുകളെ വേട്ടയാടുന്ന ഇ ഡി നടപടി സഭാ നടപടികൾ നിർത്തി വെച്ച് ചർച്ച ചെയ്യണം’: നോട്ടീസ് നല്‍കി ഡോ. വി ശിവദാസൻ എം പി

v sivadasn mp

പ്രതിപക്ഷ സർക്കാരുകളെ വേട്ടയാടുന്ന ഇ ഡി നടപടി സഭാ നടപടികൾ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി ഡോ. വി ശിവദാസൻ എം പി. ചട്ടം 267 പ്രകാരമാണ് നോട്ടീസ് നൽകിയത്. ഭരണപരമായ പ്രവർത്തനങ്ങളെ തടസപ്പെടുത്താനും ഭീഷണിപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാനുമാണ് കേന്ദ്ര ഏജൻസികൾ ഇത്തരം കുതന്ത്രങ്ങൾ പരീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. ഫെഡറലിസത്തിന്റെയും ഭരണഘടനാപരമായ ധാർമികതയുടെയും ലംഘനമാണ് ഇഡി നടത്തുന്നത്.

ALSO READ: ‘മസാലബോണ്ട് സംബന്ധിച്ച ED-യുടെ അന്വേഷണം ഉള്ളിയുടെ തൊലി പൊളിക്കുന്നതുപോലെയായി; കിഫ്ബി മസാലബോണ്ട് പണം വിനിയോഗിച്ചിട്ടുള്ളത് ചട്ട പ്രകാരം എല്ലാ മാനദണ്ഡവും പാലിച്ചു തന്നെ’; ഡോ. ടി എം തോമസ് ഐസക്ക്

സംസ്ഥാനങ്ങളുടെ മേലുള്ള ഈ കടന്നുകയറ്റം, സഭ നിർത്തിവെച്ചു സമഗ്രമായി ചർച്ച ചെയ്യണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. ക‍ഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കും മുൻ മന്ത്രി തോമസ് ഐസക്കിനുമെതിരെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡി നോട്ടീസ് അയച്ച്ത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News