കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പ്രശംസിച്ച് കർണ്ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു. ആരോഗ്യ രംഗത്ത് കേരളം രാജ്യത്ത് തന്നെ നായകത്വം വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആയുർദൈർഘ്യത്തിൽ തെക്കൻ സംസ്ഥാനങ്ങൾ മുൻപന്തിയിലാണെന്ന് അദ്ദേഹം പ്രശംസിച്ചു. കർണാടകയിലെ ആരോഗ്യ രംഗത്തെ രാജ്യവുമായല്ല കേരളവും തമിഴ്നാടുമായാണ് താരതമ്യം ചെയ്യേണ്ടതെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
നേരത്തെ കേരളത്തിലെ ആരോഗ്യ – വിദ്യാഭ്യാസ മേഖലയെ പുകഴ്ത്തി കര്‍ണാടക റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ ബൈര ഗൗഡ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കര്‍ണാടക ആരോഗ്യമന്ത്രിയും കേരളത്തിലെ ആരോഗ്യ രംഗത്തെ പ്രശംസിച്ചിരിക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖലയെ ഇകഴ്ത്തിക്കൊണ്ടുള്ള പ്രതിപക്ഷത്തിൻ്റെ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് രാജ്യത്തിന് തന്നെ കേരളത്തിലെ ആരോഗ്യ മേഖല മാതൃകയാണെന്ന് കര്‍ണാടക മന്ത്രി പ്രശംസിച്ചത്.
കേരളം രാജ്യത്തിന് തിളങ്ങുന്ന മാതൃകയെന്നാണ് കൃഷ്ണ ബൈര ഗൗഡ പറഞ്ഞത്. ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെയും മനുഷ്യവിഭവ വികസനത്തേയും മന്ത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്നിഹിതരായിട്ടുള്ള പരിപാടിയില്‍ വെച്ച് പുകഴ്ത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

