പഹൽഗാം: ഭീകരരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവർക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു പൊലീസ്

പഹൽഗാമിൽ വിനോദസഞ്ചാരികളെ വെടിവച്ച് കൊന്ന ഭീകരരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവർക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു പൊലീസ്. ഭീകരരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കയ്യിലുള്ള പൗരന്മാര്‍ക്ക് അനന്ത്നാഗ് സീനിയര്‍ പോലീസ് സൂപ്രണ്ടിനെ 9596777666 എന്ന നമ്പറില്‍ ബന്ധപ്പെടാം. അനന്ത്നാഗിലെ പോലീസ് കണ്‍ട്രോള്‍ റൂമിൽ ബന്ധപ്പെടാൻ 9596777669 എന്ന നമ്പറിൽ വിളിക്കാം. അല്ലെങ്കിൽ dpoanantnag-jk@nic.in എന്ന ഇമെയില്‍ വിലാസത്തിലും വിവരങ്ങള്‍ പങ്കിടാം.

അതേസമയം, പാക് ഉന്നത നയതന്ത്രജ്ഞന്‍ രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സാദ് അഹമ്മദ് വാറൈച്ചിനെ അര്‍ദ്ധരാത്രി വിളിച്ചുവരുത്തിയാണ് വിവരം അറിയിച്ചത്. അസ്വീകാര്യര്‍ എന്ന് പ്രഖ്യാപിച്ച് പാക് സേനാ ഉപദേഷ്ടാക്കള്‍ക്കും നോട്ട് നല്‍കിയിട്ടുണ്ട്. നിലവിൽ ജമ്മു കശ്മീരില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പഹല്‍ഗാമില്‍ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രാദേശിക സഹായം ലഭിച്ചോ എന്നറിയാനുള്ള പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. 1500ലധികം പേരെ ചോദ്യം ചെയ്തതായാണ് വിവരം. കശ്മീരിലെ പ്രധാന റോഡുകളിലെല്ലാം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

ALSO READ; രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും ഒപ്പമുള്ളവർക്കായി ചെറുത്ത് നിന്നു; ഭീകരൻ്റെ തോക്കുപിടിച്ചുവാങ്ങി സഞ്ചാരികളെ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകി; ഹീറോ ആയി മാറിയ സയ്യിദ് ആദിൽ ഹുസൈൻ

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് വിശദീകരിക്കാൻ സര്‍വകക്ഷിയോഗം ഇന്ന് ചേരും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ആയിരിക്കും ​യോ​ഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോ​ഗത്തിൽ പങ്കെടുക്കും. മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളും അന്വേഷണ വിവരങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികളെടുത്തിട്ടുണ്ട്. ആക്രമണത്തെ മന്ത്രിസഭ സമിതിയോഗം അപലപിച്ചു. തിരിച്ചടിയുടെ ഭാഗമായി അട്ടാരി അതിർത്തി അടയ്ക്കും. പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കി. പാക് പൗരന്മാർക്ക് വിസ നൽകില്ലെന്നും തീരുമാനമെടുത്തു. ഇന്ത്യൻ അറ്റാഷെമാരെ പിൻവലിച്ചതിനൊപ്പം 48 മണിക്കൂറിനുള്ളിൽ എല്ലാ പാക് പൗരന്മാരും ഇന്ത്യ വിടണമെന്നും നിർദേശമുണ്ട്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News