
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതോടെ അനിശ്ചിതത്വത്തിലാണ് കേരളം. മുഖ്യമന്ത്രിയ്ക്കായുള്ള ചർച്ചകൾ കനക്കുമ്പോൾ പ്രതികരണമറിയിച്ചിരിക്കയാണ് കെ മുരളീധരൻ. പ്രഖ്യാപനം നീണ്ടുപോകുന്നതിൽ അസ്വസ്ഥതയുണ്ടെന്ന് കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാർലമെന്ററി യോഗത്തിലെ സമയമാറ്റത്തെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ഉച്ചയ്ക്ക് ഒരുമണിക്ക് പാർലമെന്ററി പാർട്ടി യോഗം ഉണ്ട് എന്ന് കെപിസിസി പ്രസിഡൻറ് അറിയിച്ചിരുന്നു. എന്നാൽ, സമയം മാറ്റി എന്ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് മുരളീധരൻ പറഞ്ഞു.
ALSO READ; അവിടെ ചർച്ച, ഇവിടെ ഫ്ലക്സ്; സതീശന് വേണ്ടി വീണ്ടും തൊടുപുഴയിൽ ഫ്ലക്സ്
അത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. ഞാൻ ഇന്ന് വൈകിട്ട് 7 മണി വരെ തിരുവനന്തപുരത്തുണ്ട്. അതിനുശേഷം 7.15ൻ്റെ ട്രെയിനിൽ തൃശ്ശൂരിലേക്ക് പോകും. അതിനു മുൻപ് തീരുമാനം ഉണ്ടായാൽ ഞാൻ ഇവിടെ ഉണ്ടാകും. എന്ത് സംഭവിച്ചാലും ഗുരുവായൂരപ്പനെ ദർശിക്കുന്ന യാത്ര മാറ്റിവയ്ക്കില്ലെന്നും മുരളീധരന്റെ വാക്കുകൾ
പ്രഖ്യാപനം നീണ്ടുപോകുന്നതിൽ അസ്വസ്ഥതയുണ്ട്. ഘടകകക്ഷികൾക്കും ജനങ്ങൾക്കും അതിൽ അസ്വസ്ഥത നിലനിൽക്കുന്നു. അസ്വസ്ഥത ഒഴിവാക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് മറുപടി പറയാൻ താൻ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

