മുസ്ലിംലീഗിൽ പൊട്ടിത്തെറി; കുറ്റ്യാടി മണ്ഡലം സെക്രട്ടറിയെ സസ്പെൻ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പരസ്യ പ്രകടനവുമായി പ്രവർത്തകർ

മുസ്ലിംലീഗിൽ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി പ്രവർത്തകർ. ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.സി മുജിബ് റഹ്‌മാനെ സസ്പെൻ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പരസ്യ പ്രകടനം നടത്തിയത്. പി എം എ സലാമിനെയും, പാറക്കൽ അബ്ദുള്ളയുടെയും പേരെടുത്ത് പറഞ്ഞാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.

ALSO READ: നേതൃമാറ്റ വിവാദം: കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ഫ്ലക്സ്; മറുവിഭാഗത്തിനെതിരെ പോർമുഖം തുറന്ന് സുധാകരന്‍ അനുകൂലികള്‍

അതേസമയം നേതൃമാറ്റ വിവാദത്തില്‍ മറുവിഭാഗത്തിനെതിരെ പോരിന് ഒരുങ്ങി കെ പി സി സി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസവും സുധാകരനെ പിന്തുണച്ച് വമ്പന്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു. ‘കേരളത്തിലെ കോണ്‍ഗ്രസിന് ഉര്‍ജ്ജം പകരാന്‍ ഉര്‍ജ്ജസ്വലതയുള്ള നേതാവ് കെ എസ് തുടരണ’മെന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നത്. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംഘനകളുടെ പേരിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുള്ളത്.

ALSO READ: വി എം സുധീരനെ വസതിയിലെത്തി കണ്ട് കെ സുധാകരൻ; സൗഹൃദ സന്ദർശനം മാത്രമെന്ന് നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News