ദ്രാവിഡിന്റെ കാര്‍ ബെംഗളൂരില്‍ അപകടത്തില്‍ പെട്ടു; ഓട്ടോ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കം

rahul-dravid-car-accident-bengaluru

ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിൻ്റെ കാർ അപകടത്തിൽ പെട്ടു. ബെംഗളൂരിൽ ഓട്ടോറിക്ഷ അദ്ദേഹത്തിൻ്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നടുറോഡിൽ ഓട്ടോ ഡ്രൈവറുമായി അദ്ദേഹം തർക്കിച്ചു. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ദ്രാവിഡ് തന്റെ മാതൃഭാഷയായ കന്നഡയില്‍ ഡ്രൈവറുമായി തര്‍ക്കിക്കുന്നത് വ്യക്തമായി കാണാം. ദ്രാവിഡ് തന്നെയാണോ കാര്‍ ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. ബെംഗളൂരിലെ തിരക്കേറിയ കണ്ണിംഗ്ഹാം റോഡിലാണ് അപകടം നടന്നത്. സംഭവം നടന്നപ്പോള്‍ ദ്രാവിഡ് ഇന്ത്യന്‍ എക്‌സ്പ്രസ് ജംഗ്ഷനില്‍ നിന്ന് ഹൈ ഗ്രൗണ്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

Read Also: ഇരക്കും വേട്ടക്കാരനും രക്ഷപ്പെട്ടാൽ മതി; അമ്പരിപ്പിച്ച കടുവയും കാട്ടുപന്നിയും കിണറ്റിൽ അകപ്പെട്ട വീഡിയോ

ഗതാഗതക്കുരുക്കില്‍ ഓട്ടോ പിന്നില്‍ നിന്ന് കാറില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലം വിടുന്നതിന് മുമ്പ് ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ കോണ്‍ടാക്റ്റ് നമ്പര്‍ എഴുതിവച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News