നിലമ്പൂരില്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളും പുറത്ത് വന്നതിന് പിന്നാലെയാണ് അനുനയ ശ്രമം. പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിലമ്പൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അതേസമയം അനുനയ നീക്കം ഫലം കണ്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

ALSO READ: ‘വലിയ വില കൊടുക്കേണ്ടി വരും’: പുകവലിക്കും മദ്യത്തിനുമെതിരെ പരസ്യ ചിത്രവുമായി അട്ടപ്പാടിയിലെ കാരറ ഗവ. യു പി സ്കൂൾ

അന്‍വര്‍ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ വ്യക്തമാക്കിയത്. അന്‍വറിന്റെ ചിലകാല ശത്രുവായ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്നായിരുന്നു അന്‍വര്‍ യുഡിഎഫിനോട് ആവശ്യപ്പെട്ടത്: അന്‍വറിന്റെ ആവശ്യം നിഷേധിച്ച് ഷൗക്കത്തിനെ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതാണ് കൂടുതല്‍ പ്രകോപനത്തിന് കാരണമായത്.
അതുകൊണ്ടുതന്നെ യുഡിഎഫില്‍ അവസരം നിഷേധിക്കപ്പെട്ട അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നീക്കങ്ങള്‍ ആരംഭിക്കും എന്ന ആശങ്കയും യുഡിഎഫ് നേതൃത്വത്തിനുണ്ടായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് ശേഷം മാധ്യമങ്ങളെ കാണും എന്നാണ് അന്‍വര്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News