ദില്ലിയില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 20, 21 തീയതികളില്‍ വൈകുന്നേരങ്ങളിലും രാത്രിയിലും മിന്നലോടും ശക്തമായ കാറ്റിനോടുമൊപ്പം നേരിയതോ മിതമായതോതിലോ മഴ പ്രതീക്ഷിക്കുന്നതായി ഐഎംഡി അറിയിച്ചു.
തുടര്‍ച്ചയായ മഴയെതുടര്‍ന്ന് ഗുരുഗ്രാം, നോയിഡ, കിഴക്കന്‍ ദില്ലി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഇടിമിന്നലുള്ളപ്പോള്‍ വീടിനുള്ളില്‍ കഴിയണമെന്നും വെള്ളം കെട്ടിക്കിടക്കുന്ന വഴികള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്നത്തെ പരമാവധി താപനില 36 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 27 ഡിഗ്രി സെല്‍ഷ്യസുമാകുമെന്നും ഐഎംഡി പറഞ്ഞു. ജൂണ്‍ 21 ന് താപനില 37 ഡിഗ്രി സെല്‍ഷ്യസ് (പരമാവധി) മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ഈര്‍പ്പം 80 ശതമാനത്തിനും 82 ശതമാനത്തിനും ഇടയിലായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

