മത്സരം കടുപ്പിച്ച് സ്മാർട്ട്ഫോൺ വിപണി; കിടിലൻ ഫീച്ചറുമായി റിയൽമി നിയോ7 ടർബോ മെയ് 29-ന് എത്തും

റിയൽമി നിയോ 7 ടർബോ മെയ് 29 ന് ചൈനയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.
മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9400e ചിപ്‌സെറ്റും ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും റിയൽമി നിയോ 7 ടർബോ ഫോണിൽ ഉണ്ടായിരിക്കും. 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 7,200mAh ബാറ്ററിയാണ് ഫോണിൽ ഉള്ളതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ALSO READ: 15000 രൂപയിൽ താഴെ 5ജി സ്മാർട്ട്ഫോൺ നോക്കുന്നവരാണോ? ഇതാ സുവർണ്ണാവസരം; റിയൽമി നാർസോ 70 ടർബോ 5ജിക്ക് വൻ ഡിസ്കൗണ്ട്

1.3mm narrow bezel , 144Hz വരെ റിഫ്രഷ് റേറ്റ് , 1,800 nits വരെ പീക്ക് ബ്രൈറ്റ്‌നസ് ലെവൽ എന്നിവയുള്ള BOE Q10 ഫ്ലാറ്റ് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ സവിശേഷത. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും സ്കൈ കമ്മ്യൂണിക്കേഷൻ സിസ്റ്റം 2.0 നുള്ള പിന്തുണയും ഇതിനുണ്ടാകും. ഔദ്യോഗിക സൈറ്റിൽ 12GB+256GB, 12GB+512GB, 16GB+256GB, 16GB+512GB RAM, സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫോൺ ട്രാൻസ്പരന്റ് ബ്ലാക്ക്, ട്രാൻസ്പരന്റ് ഗ്രേ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News