15000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ ആണോ നിങ്ങൾ നോക്കുന്നത്. ഇതാ ഒരു മികച്ച ഓഫറുമായി റിയൽമിയും ആമസോണും. കഴിഞ്ഞ വർഷം അവസാനത്തോടെ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി നാർസോ 70 ടർബോ 5G ഇപ്പോൾ ആമസോണിലും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഡിസ്കൗണ്ട് വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ബാങ്ക്, കൂപ്പൺ ഡിസ്കൗണ്ടുകളും ലഭ്യമായതിനാൽ ഇത് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 3750 രൂപ വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാനാകും.
കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി നാർസോ 70 ടർബോ 5ജിയുടെ 6ജിബി + 128ജിബി വേരിയന്റിന് 16,999 രൂപയും 8ജിബി + 128ജിബി വേരിയന്റിന് 17,999 രൂപയും ടോപ്പ് എൻഡ് 12ജിബി + 256ജിബി വേരിയന്റിന് 20,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഈ വേരിയന്റുകൾക്കെല്ലാം വിലക്കുറവും ഡിസ്കൗണ്ടും ഉണ്ട്.
റിയൽമി നാർസോ 70 ടർബോ 5ജിയുടെ 6ജിബി + 128ജിബി വേരിയന്റ് 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 14999 രൂപ വിലയിലാണ് റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1500 രൂപ വരെ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ വെബ്സൈറ്റിൽ നിന്ന് ഇത് 13499 രൂപ വിലയിൽ സ്വന്തമാക്കാനാകും.
ALSO READ: നത്തിങ് ഫോൺ 3 വരുന്നു: ഫ്ലാഗ്ഷിപ്പ് കില്ലറാകുമോ; വിലയ്ക്കൊത്ത് ഉയർന്ന് പ്രതീക്ഷകളും
റിയൽമി 5ജി ഫോൺ ഗെയിമിങ് മികവ് കൂടി ലക്ഷ്യമിട്ടാണ് റിയൽമി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടർബോ ടെക്‌നോളജിയാണ് നാർസോ 70 ടർബോ 5ജിയുടെ ഹൈലൈറ്റ്. അത്യാധുനിക ഡിസൈനിന്റെയും 5G പെർഫോമൻസിന്റെയും മികച്ച രീതിയിലുള്ള സംയോജനം ഈ ഫോണിലേക്ക് മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി ചിപ്‌സെറ്റ് കരുത്തും ഗെയിമിംഗിനുള്ള പുതിയ ജിടി മോഡും ഇതിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

