നടൻ സലീം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു. നടന്റെ കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ALSO READ: ‘കൈപ്പാങ്ങിന് കിട്ടിയിരുന്നെങ്കിൽ ഉറപ്പായും അവരെന്നെ തല്ലിയേനെ’: റോഷൻ ബഷീർ
നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ വഴി ആണ് ആരാധകരുടെ മുന്നിലേക്ക് താരം എത്തിയത്. എന്നും ഓർത്തുവെയ്ക്കാൻ കഴിയുന്ന പല കഥാപാത്രങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സി.ഐ.ഡി മൂസയിൽ ഒരു മാനസിക രോഗിയുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിളക്കത്തിൽ ഓമനക്കുട്ടൻ , കിളിച്ചുണ്ടൻ മാമ്പഴത്തിൽ ഉസ്മാൻ, പട്ടാളത്തിൽ എസ്.ഐ. ഗബ്ബാർ കേശവൻ എന്നീ വേഷങ്ങൾ അവിസ്മരണീയമായിരുന്നു. മണവാളന്റെ നിസ്സഹായമായ മുഖം, ലജ്ജാകരമായ പുഞ്ചിരി , പൈപ്പ് വലിക്കുന്ന ധനികന്റെ അഭിനയം എന്നിവയുൾപ്പെടെയുള്ള നിരവധി ഭാവങ്ങൾ ആണ് ട്രോളും മീമുമായി വൈറലായി മാറിയത്.
ENGLISH SUMMARY: Actor Salim Kumar Hospitalized
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

