
കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ മുന്നിൽ എന്നും ഇടതുപക്ഷമാണെന്ന് മലയാളികളുടെ പ്രിയതാരം സലിം കുമാർ പറഞ്ഞത് വീണ്ടും ചർച്ചയാവുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ കോൺഗ്രസ് ആണോ ഇടതുപക്ഷമാണോ മുന്നിൽ എന്ന ചോദ്യത്തിനായിരുന്നു സലിം കുമാറിന്റെ മറുപടി.
ഭരണരംഗത്തും ജനങ്ങളുമായി അടുത്ത് ഇടപെടുന്ന കാര്യത്തിൽ കോൺഗ്രസിനേക്കാൾ സിപിഐഎം ആണ് മികച്ചതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. കോൺഗ്രസിലേക്ക് വരുന്ന കലാകാരന്മാർ സീറ്റോ മറ്റോ മോഹിച്ചിട്ട് ഇങ്ങോട്ട് വരരുത് എന്നും സലിം കുമാർ പറയുന്നുണ്ട്.
മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് നടൻ സലിം കുമാറിന്റെ വിയോഗ വാർത്ത എത്തിയത്. കുറച്ച് കാലമായി കരൾ രോഗം അദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും എന്നത്തെയും പോലെ ഊർജസ്വലനായി പ്രിയതാരം മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും ബന്ധുക്കളും. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സലിം കുമാർ പൊടുന്നനെ നടന്നകന്നു.
സിനിമാ-സാംസ്കാരിക രംഗത്തെ നിരവധി പേരാണ് സലിം കുമാറിനെ ഓർത്തും ആദരാഞ്ജലികൾ അർപ്പിച്ചും രംഗത്തെത്തുന്നത്. നിരവധിയായ കഥകളും കഥാപാത്രങ്ങളും ബാക്കിയാക്കിയാണ് സലിം കുമാറിന്റെ മടക്കം. ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ, ചിരിപ്പിച്ച നർമ മുഹൂർത്തങ്ങളിലൂടെ, അത്ഭുതപ്പെടുത്തിയ ഭാവാഭിനയങ്ങളിലൂടെ സലിം കുമാർ എന്നെന്നും ജീവിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

