ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പോറൽ നിയമക്കുരുക്കിൽ. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്ന മെഡിക്കൽ വിദ്യാർത്‌ഥിനിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താരത്തെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈ കോടതി ഉത്തരവിട്ടു. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനെ പ്രതിനിധീകരിക്കുന്ന താരം പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ താരത്തിന്റെ കൈവശ മുള്ള എല്ലാ ഇലക്ട്രോണിക് ഉപകാരണങ്ങളും പിടിച്ചെടുക്കുവാനും കോടതി നിർദ്ദേശിച്ചു.
Also Read:രോഹിത്തിന്റെ പോരാട്ടം പാഴായി; മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങി ഇന്ത്യ
പെൺകുട്ടി നൽകിയ പരാതി പ്രകാരം 2023 ൽ ഇരുവരും പരിചയപ്പെടുകയും ഇരുവരുടെയും വീട്ടുകാർ ചേർന്ന് വിവാഹത്തെ പറ്റി സംസാരിക്കുകയും ചേർന്നിരുന്നു. എന്നാൽ ഇതിനു പിന്നാലെ താരത്തിന് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പെൺകുട്ടി മനസ്സിലാക്കിയതോടെ ബന്ധം വഷളായി. ഈ ഘട്ടത്തിൽ താരം യുവതിയെ മുറിയിൽ ഭക്ഷണം പോലും നൽകാതെ തടങ്കലിലാക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തതായും ആരോപണം ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

