ഫൈനലിലേക്കുള്ള ഷോർട്ട്‌കട്ട്! റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഇന്ന് ധർമ്മശാലയിൽ നേർക്കുനേർ

kohili vs Gill

പിഎൽ 2026 സീസണിലെ ആദ്യ ക്വാളിഫയറിൽ ഇന്ന് സീസണിലെ ആദ്യ രണ്ടു സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും പരസ്പരം ഏറ്റുമുട്ടും. ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർ ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കും. അതേസമയം തോക്കുന്ന ടീമിന് ഇനിയും ഏറെ കടമ്പകൾ കടക്കേണ്ടി വരും കലാശ പോരാട്ടത്തിന് യോഗ്യത നേടാൻ.

ആരാധകർ കൂടുതലും ഉണ്ടാവുക നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു തന്നെയാണ്. ടീമിന്റെ പ്രധാന കരുത്ത് മികച്ച ബാറ്റിംഗ് നിര തന്നെയാണ്. വിരാട് കോഹ്‌ലി, നായകൻ രജത് പതിദാർ, ടിം ഡേവിഡ് എന്നിവരുടെ സാന്നിധ്യം അവസാന ഓവർവരെ ആക്രമണാത്മക ബാറ്റിംഗ് നടത്താൻ അവരെ സഹായിക്കുന്നു. അതേസമയം നായകൻ ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ എന്നിവർ അടങ്ങുന്ന ഗുജറാത്ത് ബാറ്റിംഗ് നിറയും ഒട്ടും മോശമല്ല.

Also Read: നിക്ഷേപകർക്ക് ഇന്ന് കനത്ത തിരിച്ചടി! ഓഹരി വിപണിയിൽ വൻ ഇടിവ്

ബൗളിംഗിലും ഇരുടീമുകൾക്ക് മികച്ച ആയുധങ്ങളുണ്ട്. തുടക്കത്തിൽ വിക്കറ്റ് കണ്ടെത്താൻ കഴിവുള്ളവരാണ് ബെംഗളുരുവിന്റെ ബൗളർമാരായ ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും. മറുവശത്ത് ഗുജറാത്തിന്റെ കരുത്ത് കഗിസോ റബാഡ, മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ എന്നിവരുടെ മിവാണ്. ധർമ്മശാലയിലെ പിച്ച് രാത്രി മത്സരങ്ങളിൽ ചേസിംഗ് ടീമുകൾക്ക് അനുകൂലമാണെന്നതു കൊണ്ട് തന്നെ ടോസ് നേടിയ ടീം എതിരാളികളെ ബാറ്റിങ്ങിന് അയക്കും എന്നത് ഏറെ കുറെ ഉറപ്പാണ്.

Shortcut to the final! Royal Challengers Bangalore and Gujarat Titans face off in Dharamsala today
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News