ഈ ‘പ്രേത’ത്തിനെ പേടിക്കണം: എന്താണ് ഗോസ്റ്റ് പെയറിങ്? വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ghost pairing whatsapp

സൈബർ തട്ടിപ്പുകാർ ഓരോ മാസവും പുതിയ തട്ടിപ്പ് രീതിയുമായി എത്തുന്ന പതിവിന് ഇത്തവണയും മാറ്റമില്ല. ഇപ്പോഴിതാ പുതിയ കെണിയിൽ വീ‍ഴാതിരിക്കാൻ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്സാപ്പിലെ ‘ഡിവൈസ് ലിങ്കിംഗ്’ ഫീച്ചർ ദുരുപയോഗം ചെയ്താണ് സൈബർ കുറ്റവാളികൾ കെണിയൊരുക്കുന്നത്.

പാസ്‌വേഡുകൾ ഹാക്ക് ചെയ്യാതെയോ സെക്യൂരിറ്റി അലർട്ടുകൾ വരാനുള്ള സാഹചര്യമുണ്ടാക്കാതെയോ ആക്രമണകാരികൾക്ക് ഉപയോക്താവിന്‍റെ വാട്സാപ്പ് സന്ദേശങ്ങളും മീഡിയയും രഹസ്യമായി ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന ഒരു സാങ്കേതികതയാണിത്.

ALSO READ; ഇത് തനി നാടൻ; ഇന്ത്യയുടെ സ്വന്തം ചിപ്പ് ‘ധ്രുവ്-64’ വികസിപ്പിച്ച് C-DAC

പെയറിങ് കോഡുകൾ ഉപയോഗിച്ചാണ് അക്കൗണ്ടുകളുടെ നിയന്ത്രണം സൈബർ കുറ്റവാളികൾ ഏറ്റെടുക്കുക. മറ്റ് സൈബർ തട്ടിപ്പുകളിൽ നിന്നും വ്യത്യസ്തമായി ആക്രമണകാരി നിങ്ങളുടെ വാട്സാപ്പ് ഹൈജാക്ക് ചെയ്താലും നിങ്ങളിത് അറിയാതെ സാധാരണഗതിയിൽ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തുടരും.

തട്ടിപ്പ് നടക്കുന്നത് എങ്ങനെ?

സോഷ്യൽ എഞ്ചിനീയറിംഗിലൂടെയാണ് ഹാക്കർമാർ ഇരകളെ വീഴ്ത്തുന്നത്. നമ്മുടെ വാട്സാപ്പിലെക്ക് വരുന്ന ഒരു സന്ദേശത്തിൽ നിന്നാകും തുടക്കം. വാട്സാപ്പ് സപ്പോർട്ട് സർവീസിൽ നിന്നോ, ഏതെങ്കിലും കമ്പനിയിൽ നിന്നോ, ഡെലിവറി സ്ഥാപനത്തിൽ നിന്നോ, അല്ലെങ്കിൽ നേരത്തെ ഹാക്ക് ചെയ്ത നമ്മുടെ കോണ്ടാക്ടിൽ തന്നയുള്ള മറ്റൊരാളുടെ അക്കൗണ്ടിൽ നിന്നോ ഒക്കെയാവും ഈ സന്ദേശം വരുക. എന്തെങ്കിലും എമർജൻസി ആണെന്ന് പറഞ്ഞു തരുന്ന ക്യു ആർ കോഡിലോ ലിങ്കിലോ ക്ലിക്ക് ചെയ്ത് അവർ തരുന്ന നിർദേശങ്ങൾ അനുസരിച്ചാൽ, നമ്മളറിയാതെ നമ്മുടെ അക്കൗണ്ട് അവരുടെ നിയന്ത്രത്തിലാകും.

ALSO READ; വി ഐ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; ഇനി ഫോൺ നഷ്ടപ്പെട്ടാലും ആശങ്ക വേണ്ട; റീചാർജിനൊപ്പം ഹാൻഡ്സെറ്റ് ഇൻഷുറൻസ് പ്ലാൻ പുറത്തിറക്കി

എങ്ങനെ കെണിയിൽ വീ‍ഴാതിരിക്കാം?

ഗോസ്റ്റ് പെയറിങ്ങിന്റെ ഏറ്റവും അപകടകരമായ വശങ്ങളിലൊന്ന് തട്ടിപ്പിനെ പറ്റി നമ്മൾ അറിയുകയില്ല എന്നതാണ്. അതിനാൽ തന്നെ അജ്‍ഞാതമായ സന്ദേശങ്ങളിലോ സംശയം തോന്നുന്ന ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുത്. വാട്ട്‌സ്ആപ്പ് വെരിഫിക്കേഷൻ കോഡുകൾ ആരുമായും പങ്കിടരുത്. സെറ്റിങ്സിൽ പോയി “ലിങ്ക്ഡ് ഡിവൈസുകൾ” ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. നമുക്കറിയാത്ത മറ്റേതെങ്കിലും ഡിവൈസുകൾ പെയർ ആയിട്ടുള്ളതായി കാണിക്കുന്നുണ്ടെങ്കിൽ ഉടൻ അത് നീക്കം ചെയ്യുക. ‘Two-step verification’  ഓൺ ആക്കിയിട്ടാൽ അത് കൂടുതൽ സുരക്ഷ നൽകുകയും പുറത്തു നിന്നുള്ളവർക്ക് അനധികൃത ആക്‌സസ് കിട്ടുന്നത് ഒരു പരിധി വരെ തടയുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News