ഫിഫ ലോകകപ്പ് 2026: കൗമാരത്തിൽ തന്നെ കിരീട നേട്ടങ്ങളിൽ ഹാട്രിക് കുറിച്ച് ലാമിനെ യമാൽ

lamine yamal

ലോകകപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിലെ യുവ സൂപ്പർതാരം ലാമിനെ യമാൽ സ്വന്തമാക്കിയത് ഇതിഹാസതാരങ്ങൾക്ക് പോലും നേടാൻ സാധിക്കാത്ത അത്ഭുത നേട്ടങ്ങൾ. കിരീട വിജയങ്ങളിൽ ഹാട്രിക് നേട്ടമാണ് താരം ഇക്കുറി സ്വന്തമാക്കിയത്. മൂന്നു നിർണ്ണായക ഫൈനലുകളിൽ ചുരുങ്ങിയ കാലയളവിൽ തന്റെ ടീമിനെ വിജയത്തിലെത്തിക്കാൻ താരത്തിനായി.

പത്തൊൻപത് വയസ്സുള്ള യുവതാരം ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റിനയെ തകർത്ത് ലോകകിരീടം ചൂടിയ സ്പാനിഷ് ടീമിലെ നിർണ്ണായക ഘടകമായിരുന്നു. ടൂർണമെന്റിൽ ടീമിന് വേണ്ടി നിരവധി അവസരങ്ങൾ സൃഷ്‌ടിച്ച യുവതാരം ഒരു ഗോളും നേടി. എന്നാൽ വിജയത്തോടെ അത്ഭുത ഹാട്രിക്കും കൗമാരക്കാരനായ താരം സ്വന്തം പേരിലാക്കി. ഒരേ സമയം ലോകകപ്പും , യൂറോ കപ്പും , സൂപ്പർ കോപ്പയും നേടി എന്ന അത്ഭുത നേട്ടമാണ് താരം സ്വന്തമാക്കിയത്.

Also Read: ഫിഫ ലോകകപ്പ് 2026: കിരീടത്തിനു പിന്നാലെ ഫിഫ അവാർഡുകളും വാരിക്കൂട്ടി സ്പാനിഷ് താരങ്ങൾ; റോഡ്രി ടൂർണമെന്റിന്റെ താരം

2024 നടന്ന യൂറോ കപ്പ് , ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്വന്തമാക്കിയ സ്പാനിഷ് ടീമിലും താരം അംഗമായിരുന്നു. ഇതിനൊപ്പം ബദ്ധവൈരികളായ റയൽ മാഡ്രിഡിനെ തകർത്ത് ജനുവരിയിൽ സൂപ്പർ കോപ്പ സ്വന്തമാക്കിയ ബാർസിലോണ ടീമിലും യമാ അംഗമായിരുന്നു.

Teenage sensation Lamine Yamal achieves hat-trick of title wins 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News