സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശ പര്യടനം തുടരുന്നു; ഡോ.ജോൺ ബ്രിട്ടാസ് എം പി ഉൾപ്പെട്ട സംഘം ജപ്പാനിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ധരിപ്പിക്കാൻ സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശ പര്യടനം തുടരുന്നു. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘം ജപ്പാനിലെ ടോക്കിയോയിലെത്തി.

യു എ ഇ യിൽ എത്തിയ രണ്ടാമത്തെ സംഘം മന്ത്രിമാർ, നയതന്ത്ര വിദഗ്ധർ എന്നിവരുമായി കൂടിക്കാഴ്ച തുടരുകയാണ്. കനിമൊഴി നേതൃത്വം നൽകുന്ന പ്രതിനിധി സംഘം ദില്ലിയിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞു. റഷ്യ,സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് പ്രതിനിധിസംഘം സന്ദർശനം നടത്തുക.

അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ ധരിപ്പിക്കുകയെന്ന ദൗത്യത്തിലാണ് സർവ്വകക്ഷി പ്രതിനിധി സംഘങ്ങളുടെ വിദേശപര്യടനം. ജപ്പാനിലെത്തിയ ഡോ.ജോൺ ബ്രിട്ടാസ് എം.പി ഉൾപ്പെട്ട പ്രതിനിധി സംഘം ടോക്കിയോയിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു. അംബാസിഡർ സിബി ജോർജുമായി സംഘം ചർച്ച നടത്തി. പഹൽ ഗാം ഭീകരാക്രമണത്തിനെതിരെ ആദ്യം പിന്തുണ അറിയിച്ച രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ എന്ന് അംബാസിഡർ പ്രതികരിച്ചു. ടോക്കിയോയിലെ ഗാന്ധി പ്രതിമയിൽസംഘം പുഷ്പാർച്ചന നടത്തി.

ALSO READ: ഇഡിക്കെതിരെ സുപ്രീംകോടതി; തമിഴ്നാട്ടിലെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള TASMAC നെതിരെയുള്ള ഇഡി അന്വേഷണം സ്റ്റേ ചെയ്തു

ജപ്പാൻ വിദേശകാര്യ മന്ത്രി തക്കേഷി ഐവായമായി നടത്തിയ കൂടിക്കാഴചയിൽ ഓപ്പറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു. മറ്റ് പാർലമെന്റ് അംഗങ്ങൾ, നയതന്ത്ര വിദഗദരുമായുളള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

ALSO READ: ഓ​പ്പറേ​ഷ​ൻ സി​ന്ദൂ​റി​നെ കു​റി​ച്ച് വിശദീ​ക​രി​ക്കു​ന്ന കേ​ന്ദ്ര പ്ര​തി​നി​ധി സം​ഘം ഇന്ന് യുഎ​ഇ​യി​ലെ​ത്തും

ശ്രീകാന്ത് ഏകനാഥ് ഷിൻഡെ നയിക്കുന്ന പ്രതിനിധി സംഘം യുഎഇ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകൾ തുടരുന്നുന്നു. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് യുഎഇ നൽകിയ പിന്തുണയിൽ പ്രതിനിധി സംഘം നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് കരുത്ത് പകരുന്നതാണ് സന്ദർശനം എന്ന് യുഎഇ അധികൃതർ വ്യക്തമാക്കി. ഡിഎംകെ എം പി കനിമൊഴി നയിക്കുന്ന സംഘം ദില്ലിയിൽ നിന്നും പുറപ്പെട്ടു. റഷ്യ സ്പെയിൻ തുടങ്ങി അഞ്ചോളം വിദേശരാജ്യങ്ങളിൽ ആണ് സന്ദർശനം നടത്തുന്നത്. ശശി തരൂർ നയിക്കുന്ന സംഘം നാളെ ദില്ലിയിൽ നിന്നും യാത തിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News