സിദ്ദിഖിനെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനില്ല ; തുറന്നടിച്ച് മന്ത്രി പി രാജീവ്

നടൻ സിദ്ദിഖിനെതിരെയുള്ള ബലാത്സംഗ കേസുമായി ബന്ധപെട്ട കാര്യത്തിൽ സർക്കാരിന് പ്രത്യേകിച്ച് ഒരു താല്പര്യവുമില്ലെന്ന് നിയമ,വ്യവസായ മന്ത്രി പി രാജീവ്. കൂടാതെ സിദ്ധിഖ്നെ സംരക്ഷിക്കേണ്ട ഒരു ചുമതലയും സർക്കാരിനില്ലെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

ALSO READ : സുപ്രീം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ട് നടൻ സിദ്ദിഖ്

കഴിഞ്ഞ ദിവസമാണ് സിദ്ധിഖിന് സുപ്രിം കോടതി കേസിൽ ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ബലാൽസംഗ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ധിഖ്‌ ഒളിവിൽ പോയിരുന്നു. ശേഷം ജാമ്യം ലഭിച്ചതിന് ശേഷമാണ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ‌ജാമ്യാപേക്ഷ പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News