‘പി വി അൻവറിന് ഏകാധിപത്യപരമായ നിലപാട്; തൃണമൂലുമായുളള ബന്ധം ഉപേക്ഷിച്ചു, എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും’; തൃണമുൽ കോൺഗ്രസ് യൂത്ത് കോർഡിനേറ്റർ സഹീദ് റൂമി

pv anvar tmc

പി വി അൻവറിന് ഏകാധിപത്യപരമായ നിലപാടാണെന്ന് ആഞ്ഞടിച്ച് തൃണമുൽ കോൺഗ്രസ് യൂത്ത് കോ ഓർഡിനേറ്റർ സഹീദ് റൂമി. തൃണമൂലുമായുളള ബന്ധം ഉപേക്ഷിച്ചുവെന്നും എൽ ഡി എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി വി അൻവർ ഏകാധിപത്യപരമായ നിലപാടാണ് സ്വീകരിക്കുന്നത്. പാർട്ടിയിൽ ഒരിക്കലും കൂടിയാലോചന നടത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബേപ്പൂരിൽ മൽസരിക്കരുതെന്ന് അൻവറിനോട് ആവശ്യപ്പെട്ടിരുന്നു. അൻവറിനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ഫണ്ട് പിരിവിൽ സുതാര്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. അൻവറിന് പണം വരുന്നത് എവിടെ നിന്നാണെന്നറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: പത്ത് കൊല്ലം മുൻപ് യുഡിഎഫ് മന്ത്രിസഭായോഗങ്ങളില്‍ ‘തീവെട്ടിക്കൊള്ള’ തീരുമാനങ്ങൾ; എൽഡിഎഫ് സർക്കാർ മന്ത്രിസഭയുടെ അവസാന ഘട്ടത്തിലും കൈക്കൊണ്ടത് നിർണായക തീരുമാനങ്ങൾ

അൻവറിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് കെ.ടി. അബ്ദുറഹ്മാൻ, പ്രസീദ് ആയിക്കോട് തുടങ്ങിയ പ്രമുഖ നേതാക്കൾ ഇതിനോടകം പാർട്ടി വിട്ടുകഴിഞ്ഞു. ഇനിയും നിരവധി പേർ പാർട്ടി വിടുമെന്നും റൂമി പറഞ്ഞു. ഈ തിരഞ്ഞെടുപ്പോടെ അൻവറിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്നാണ് സൈദ് റൂമി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News