വിവാദം പ്രതിരോധിക്കാൻ കള്ള പ്രചരണം അതും തിരിച്ചടിയായതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നിലമ്പൂരിൽ യുഡിഎഫ് നേതൃത്വം. സംസ്ഥാന സർക്കാരിൻ്റെ ക്ഷേമപെൻഷൻ ജനങ്ങൾക്ക് നൽകുന്ന കൈക്കൂലിയെന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ പ്രതികരണം നിലമ്പൂരിൽ യുഡിഎഫിന് തിരിച്ചടിയാകുന്നു. വിവാദം പ്രതിരോധിക്കാൻ ആകാതെ യുഡിഎഫ് നേതൃത്വം, പ്രതിസന്ധി യുഡിഎഫ് നേതാക്കൾ മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചൂവെന്ന വ്യാജ പ്രചരണവുമായി രംഗത്തെത്തുകയുണ്ടായി.
ഇപ്പോൾ അതും വിനയായിരിക്കുകയാണ് യുഡിഎഫിന്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണി മുസ്ലിം സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമർശം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വീണ്ടും സജീവമായി.
Also Read: നാണമുണ്ടോ കോണ്‍ഗ്രസ്സേ; അന്ന് മറിയക്കുട്ടിക്കൊപ്പം സമരം, ഇന്ന് പെന്‍ഷന്‍ കൈക്കൂലിയെന്ന് കെസി
കേരളത്തിലെ ന്യൂനപക്ഷങ്ങൾ സർക്കാരിനെ സമ്മർദ്ദപ്പെടുത്തി എന്തും നേടാൻ ശ്രമിക്കുന്നു എന്നായിരുന്നു എ കെ ആൻറണി അന്ന് നടത്തിയ വിവാദ പ്രസ്താവന. ഇതിനെതിരെ അന്നത്തെ ലീഗ് നേതൃത്വം രംഗത്ത് എത്തിയിരുന്നു. അന്ന് എ കെ ആൻറണി നടത്തിയ വിവാദ പ്രസ്താവനയാണ് സോഷ്യൽ മീഡിയ ലീഗ് നേതൃത്വത്തിനെതിരെ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
എ കെ ആന്റണിയുടെ പ്രസ്താവനയെ കുറിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് വ്യക്തമായ മറുപടിയും നൽകാനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

