യു ഡി എഫ് സർക്കാരിന്റെ നയപ്രഖ്യാപനം ഇന്ന്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാവിലെ 9 മണിക്ക് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തുവിടുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് സൂചന.
യു ഡി എഫിന്റെ വിഷൻ 2031 അടിസ്ഥാനമാക്കിയുള്ള പദ്ധതികളുടെ രൂപരേഖ അവതരിപ്പിക്കും. എൽ ഡി എഫ് സർക്കാർ കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് നടപ്പിലാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങളിലെ യു ഡി എഫ് നിലപാട് എന്ത് എന്നത് നയ പ്രഖ്യാപനത്തിൽ വ്യക്തമാകും. കെ എസ് ആർ ടി സിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ക്ഷേമപെൻഷൻ വിതരണം എന്നിവയിലെ തുടർനടപടികൾ എങ്ങനെ എന്നത് സംബന്ധിച്ച് വിശദീകരിക്കുമോ എന്നതും ശ്രദ്ധേയമാണ്.
അതേ സമയം നയപ്രഖ്യാപനത്തിനായി തിരുവനന്തപുരത്തെത്തിയ വിഡി സതീശൻ ഇന്നും മാധ്യമങ്ങളോട് പ്രതിരകരിക്കാൻ തയ്യാറായില്ല. ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കാതെ തന്നെ തുടരുകയാണ് വി ഡി സതീശൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

