ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാകില്ല ; ഇന്ത്യയും പാകിസ്ഥാനും സൈനിക സംയമനം പാലിക്കണമെന്ന് യുഎൻ

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.

ഒരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാകില്ല. ഇന്ത്യയും പാകിസ്ഥാനും സൈനിക സംയമനം പാലിക്കണമെന്ന് ഗുട്ടെറസ്‌ പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.

ALSO READ: നിയന്ത്രണരേഖയില്‍ കനത്ത ഏറ്റുമുട്ടല്‍, ഏഴിടങ്ങളില്‍ പാക് ഷെല്ലാക്രമണം; ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു

“നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും അപ്പുറമുള്ള സൈനിക നടപടികളിൽ യുഎൻ വളരെയധികം ആശങ്കയിലാണ്‌. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ല,” അദ്ദേഹം പ്രസ്‌താവനയിലൂടെ അറിയിച്ചു.

ALSO READ: ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ തിരിച്ചടിച്ചു; പാകിസ്ഥാനിലെ ഒമ്പത് സൈനിക ക്യാമ്പുകൾ തകർത്തു

ബഹാവൽപൂർ, മുരിദ്കെ, ഗുൽപൂർ, ഭിംബർ, ചക് അമ്രു, ബാഗ്, കോട്‌ലി, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ പാകിസ്താൻ ഭീകരരുടെ ഒമ്പത് ഒളിത്താവളങ്ങളിലേക്കാണ് ഇന്ത്യൻ സൈന്യം പുലർച്ചെ 1.44 ഓടെയാണ് തിരിച്ചടി നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News