മൈ ഫ്രണ്ട് ചതിച്ചാശാനേ! ഇന്ത്യയ്ക്ക് അമേരിക്കയുടെ ഇരുട്ടടി ഇങ്ങനെ!

യുഎസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയതിന് പിന്നാലെ വീണ്ടും ഇന്ത്യക്കാരെ നാടുകടത്തിയ ട്രംപ് ഭരണകൂടം അടുത്ത നടപടികളും കൈകൊണ്ടിരിക്കുകയാണ്. രാജ്യത്തെ വ്യാപാരകമ്മി കുറയ്ക്കാനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമൊക്കെയായി ഉത്പന്നങ്ങള്‍ക്ക് തീരുവ പ്രഖ്യാപിക്കാന്‍ ട്രംപ് ഒരുങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ഇളവ് നല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.

ALSO READ: ഒരാൾ ലണ്ടനിൽ, മറ്റൊരാൾ അഭിഭാഷകൻ; പിതാവിനെ തെരുവിൽ ഉപേക്ഷിച്ച് ആൺമക്കൾ; അതേ വിധി തന്നെ തിരിച്ച് കിട്ടുമെന്ന് സോഷ്യൽ മീഡിയ

കാറുകള്‍, ചിപ്പുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്‌ക്കെല്ലാം പുതിയ നികുതികള്‍ ഉടന്‍ നടപ്പിലാക്കാനാണ് ട്രംപിന്റെ തീരുമാനം. അടുത്ത മാസം പന്ത്രണ്ടോടെ സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നാണ് മുമ്പേയുള്ള പ്രഖ്യാപനം. ട്രംപ് ഇന്ത്യയ്ക്ക് ഇളവ് നല്‍കില്ലെന്ന് വ്യക്തമായതോടെ യുഎസിലെ ഉത്പന്നങ്ങള്‍ ഇന്ത്യയിലും തിരിച്ചും വില്‍ക്കുമ്പോള്‍ പരസ്പര നികുതി ഒഴിവാക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്.

ALSO READ: കലിംഗയിലെ വിദ്യാര്‍ഥിയുടെ മരണം; നേപ്പാള്‍ – ഇന്ത്യ ബന്ധം വഷളാവുന്നു? അറസ്റ്റിലായവര്‍ക്ക് ജാമ്യം!

തീരുവ സംബന്ധിച്ചുള്ള തന്റെ നടപടികളുടെ ഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നാണ് ട്രംപ് പറയുന്നത്. യുഎസിന്റെ പരസ്പര താരിഫുകളില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി ഇളവ് നല്‍കാമെന്ന് ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്ന് ഇലോണ്‍ മസ്‌കുമായുള്ള ഒരു അഭിമുഖത്തിനിടയിലാണ് ട്രംപ് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News